ആപ്പ്ജില്ല

അമിത് ഷാ ധോണിയുമായി കൂടിക്കാഴ്ച നടത്തി

രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ട് പിന്തുണയഭ്യർഥിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.

Samayam Malayalam 6 Aug 2018, 12:48 pm
ന്യൂഡൽഹി: ബിജെപി ദേശീയ അധ്യക്ഷൻ അമിത് ഷാ, ക്രിക്കറ്റ് താരം മഹേന്ദ്രസിങ് ധോണിയുമായി കൂടിക്കാഴ്ച്ച നടത്തി. രാജ്യത്ത് വിവിധ മേഖലകളിൽ മികവു തെളിയിച്ച ഒരുലക്ഷം പേരെ നേരിട്ടുകണ്ട് പിന്തുണയഭ്യർഥിക്കാനുളള പദ്ധതിയുടെ ഭാഗമായാണ് കൂടിക്കാഴ്ച്ച.
Samayam Malayalam MS-Dhoni-Amit-Shah


ഡൽഹിയിൽ ഞായറാഴ്ചയായിരുന്നു കൂടിക്കാഴ്ച. കഴിഞ്ഞ നാലു വർഷത്തിനിടെ കേന്ദ്രസർക്കാർ രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ എണ്ണിപ്പറഞ്ഞ ഷാ ബിജെപിക്ക് ധോണിയുടെ പിന്തുണ തേടി. ലോക്സഭാ തിരഞ്ഞെടുപ്പ് മാസങ്ങൾ അകലെ നിൽക്കെയാണ് ഷാ–ധോണി കൂടിക്കാഴ്ച. നാലു വർഷത്തിനിടെ കേന്ദ്രസർക്കാർ രാജ്യത്തിനായി ചെയ്ത കാര്യങ്ങൾ അമിത് ഷാ എണ്ണി പറഞ്ഞു.

കൂടിക്കാഴ്ചയ്ക്കുശേഷം അമിത് ഷാ ട്വീറ്റ് ചെയ്തു. കേന്ദ്രമന്ത്രി പിയുഷ് ഗോയൽ ഉൾപ്പെടെ മുതിർന്ന നേതാക്കള്‍‍ കൂടിക്കാഴ്ച്ചയില്‍ പങ്കെടുത്തു. വിവിധ മേഖലകളില്‍ മികവ് തെളിയിച്ചവരെ സ്ഥാനാര്‍ത്ഥികളാക്കാന്‍ ബിജെപി നീക്കം നടത്തുന്നതായി നേരത്തേ
വാര്‍ത്തയുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്