ആപ്പ്ജില്ല

ശശികലക്ക് പ്രത്യേക സൗകര്യം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍

ജയിൽ മാറാനുള്ള അപേക്ഷ ശശികല സമർപ്പിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ നൽകിയ മറുപടിയിൽ പറയുന്നു

TNN 1 Mar 2017, 7:17 pm
ബംഗലൂരു: അനധികൃത സ്വത്ത് സമ്പാദന കേസിൽ ജയിലിൽ കഴിയുന്ന എ.ഐ.എ.ഡി.എം.കെ ജനറൽ സെക്രട്ടറി ശശികലക്ക് പ്രത്യേക സൗകര്യങ്ങളൊന്നും നൽകിയിട്ടില്ലെന്ന് ജയിൽ അധികൃതർ. ജയിൽ മാറാനുള്ള നീക്കം ശശികല നടത്തുന്നതായുള്ള വാർത്തകൾ പുറത്ത് വന്നതിന് പിന്നാലെയാണ് അധികൃതരുടെ പ്രതികരണം.
Samayam Malayalam sasikala has not been given any special privileges says jail officials
ശശികലക്ക് പ്രത്യേക സൗകര്യം നല്‍കിയിട്ടില്ലെന്ന് അധികൃതര്‍


അഡ്വക്കറ്റ്​ എം.പി രാജവേലായുധൻ എന്നയാൾ സമർപ്പിച്ച വിവരാവകാശ അപേക്ഷയിലാണ്​ ജയിലധികൃതർ ഇക്കാര്യം ​വ്യക്​തമാക്കിയത്​. ജയിൽ മാറാനുള്ള അപേക്ഷ ശശികല സമർപ്പിച്ചിട്ടില്ലെന്നും ജയിൽ അധികൃതർ നൽകിയ മറുപടിയിൽ പറയുന്നു.

ടെലിവിഷൻ മാത്രമാണ്​ ശശിക​ലയെയും ബന്ധു ഇളവരശിയെയും താമസിപ്പിച്ചിരിക്കുന്ന ജയിൽ മുറിയിൽ നല്‍കിയിട്ടുള്ള പ്രത്യേക സൗകര്യം. കിടക്ക, ഫാൻ, എയർ കണ്ടീഷണർ, വാട്ടർ ഹീറ്റർ, പ്രത്യേക ശുചിമുറി എന്നിവ ഇവർക്ക്​ ലഭ്യമാക്കിയിട്ടില്ലെന്നും ജയിൽ അധികൃതര്‍ അറിയിച്ചു.

Sasikala has not been given any special privileges, says Jail officials

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്