ആപ്പ്ജില്ല

ശശികലയെ മധുസൂദനന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി

ദിവാകരനെയും വെങ്കിടേഷിനെയും പുറത്താക്കി രാഷ്ട്രീയ നാടകം

TNN 17 Feb 2017, 12:50 pm
ചെന്നൈ: എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി വി.കെ ശശികലയെ പുറത്താക്കി തമിഴ്‍നാട്ടില്‍ വീണ്ടും രാഷ്ട്രീയ നാടകം. പാര്‍ട്ടി പ്രിസീഡിയം ചെയര്‍മാന്‍ ഇ മധുസൂദനന്‍ ആണ് ശശികലയെയും പാര്‍ട്ടി ഡെപ്യൂട്ടി ടി.ടി.വി ദിനകരന്‍, വെങ്കിടേഷ് എന്നിവരെ പുറത്താക്കിയത്.
Samayam Malayalam sasikala scked from aiadmk
ശശികലയെ മധുസൂദനന്‍ പാര്‍ട്ടിയില്‍നിന്ന് പുറത്താക്കി


പാര്‍ട്ടിയുടെ സല്‍പ്പേരിന് കളങ്കമുണ്ടാക്കി എന്ന് ആരോപിച്ചാണ് മൂവരെയും പുറത്താക്കിയത്. നേരത്തെ പനീര്‍ സെല്‍വത്തിന് പരസ്യമായി പിന്തുണ പ്രഖ്യാപിച്ച നേതാവാണ് മധുസൂദനന്‍. 2011 ശശികലയോടൊപ്പം ജയലളിത പാര്‍ട്ടിയില്‍നിന്ന് പുറത്താക്കിയവരാണ് ദിനകരനും വെങ്കിടേഷും. ഇക്കഴിഞ്ഞ ബുധനാഴ്‍ചയാണ് ഇരുവരെയും ശശികല പാര്‍ട്ടിയില്‍ തിരിച്ചെടുത്തത്.

Sasikala scked from AIADMK

AIADMK Presidium Chairman E Madhusudanan, on Friday, sacked party general secretary VK Sasikala.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്