ആപ്പ്ജില്ല

ജയിലില്‍ ശശികല 50 രൂപക്ക് മെഴുകുതിരിയുണ്ടാക്കും

പരപ്പന അഗ്രഹാര ജയിലില്‍ ശശികല ഇനി മെഴുകുതിരി ഉണ്ടാക്കും. കോടതിയില്‍ കീഴടങ്ങും

TNN 15 Feb 2017, 8:04 pm
ബംഗലൂരു: പരപ്പന അഗ്രഹാര ജയിലില്‍ ശശികല ഇനി മെഴുകുതിരി ഉണ്ടാക്കും. കോടതിയില്‍ കീഴടങ്ങും മുമ്പേ പരപ്പന അഗ്രഹാര ജയിലില്‍ തനിക്ക് വേണ്ട സുഖസൗകര്യങ്ങള്‍ ആവശ്യപ്പെട്ട് ജയില്‍ അധികൃതര്‍ക്കാണ് ശശികല കത്തയച്ചിരുന്നു. എന്നാല്‍ ഈ ആവശ്യങ്ങള്‍ ജയില്‍ അധികൃതര്‍ തള്ളുകയായിരുന്നു.
Samayam Malayalam sasikala to eat jail food share cell with two women
ജയിലില്‍ ശശികല 50 രൂപക്ക് മെഴുകുതിരിയുണ്ടാക്കും


രണ്ടാം നമ്പര്‍ ജയില്‍ സെല്ലാണ് ശശികലക്ക് അനുവദിച്ചിട്ടുള്ളത്. ശശികലയുടെ ജയില്‍ സെല്ലില്‍ കൂടെ രണ്ട് സ്ത്രീ തടവുകാരും ഉണ്ടായിരിക്കും. മൂന്ന് സാരികളാണ് ശശികലക്ക് ധരിക്കുന്നതിന് വേണ്ടി അനുവദിച്ചത്. ജയിലിയെത്തിയ ശശികലക്ക് മെഴുകുതിരിയും ചന്ദനത്തിരിയും ഉണ്ടാക്കുന്ന ജോലിയാണ് അധികൃതര്‍ നല്‍കിയത്.

ഈ ജോലിക്ക് കൂലിയായി അമ്പത് രൂപയാണ് ലഭിക്കുക. ഞായറാഴ്ചകളിലും ജോലി ചെയ്യണം.ഇതായിരുന്നു ജയില്‍ അധികൃതര്‍ നേരത്തെ തീരുമാനിച്ചിരുന്നതെങ്കിലും പിന്നീട് ടിവി സെറ്റ്, കിടക്ക, ഒരു ടേബിള്‍ ഫാനും അനുവദിച്ചിട്ടുണ്ട്. അനന്തരവള്‍ ഇളവരശിക്കൊപ്പമാണ് ചിന്നമ്മ പരപ്പന അഗ്രഹാര ജയില്‍ വളപ്പിലെത്തി കീഴടങ്ങിയത്. ജയില്‍ വളപ്പിലെ പ്രത്യേക കോടതിയിലാണ് ശശികല കീഴടങ്ങിയത്.



English Summary: Sasikala will have to eat jail cooked food and share the barrack with two women. A request for an AC cell too has been rejected by the court

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്