ആപ്പ്ജില്ല

പശുവിൻ്റെ പേരിലുള്ള അക്രമം: നിയമം വേണമെന്ന് സുപ്രീം കോടതി

ക്രമസമാധാനം സംരക്ഷിക്കേണ്ടത് സര്‍ക്കാരാണെന്ന് കോടതി

Samayam Malayalam 17 Jul 2018, 11:25 am
ന്യൂഡൽഹി: രാജ്യത്ത് പൗരന്മാരുടെ സുരക്ഷയെ ബാധിക്കുന്ന ഗോസംരക്ഷണസേനാ ആക്രമണങ്ങളെ വിമര്‍ശിച്ച് സുപ്രീം കോടതി. പശുവിന്‍റെ പേരിൽ നടക്കുന്ന ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയാൻ നിയമം വേണമെന്ന് സുപ്രീം കോടതി പറഞ്ഞു.
Samayam Malayalam cow


പശുവിന്‍റെ പേരിൽ രാജ്യത്ത് നടക്കുന്നത് സംഭവിക്കാൻ പാടില്ലാത്ത ആക്രമണങ്ങളാണ്. ഇതിനായി നിയമം വേണമെന്നും ക്രമസമാധാനം സംരക്ഷിക്കേണ്ടത് സര്‍ക്കാരാണെന്നും കോടതി പറഞ്ഞു. ജനാധിപത്യത്തിൽ ആള്‍ക്കൂട്ടനിയമം അംഗീകരിക്കാനാകില്ലെന്നും കോടതി വ്യക്തമാക്കി. കേന്ദ്രസര്‍ക്കാര്‍ വിഷയത്തിൽ നിലപാട് അറിയിക്കണമെന്നും കോടതി നിര്‍ദേശിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്