ആപ്പ്ജില്ല

ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ആവശ്യം സുപ്രീം കോടതി തള്ളി

കേസ് പുനരന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വൈകാരികതയല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി.

Samayam Malayalam 28 Mar 2018, 12:00 pm
ന്യുഡല്‍ഹി: ഗാന്ധി വധം പുനരന്വേഷിക്കണമെന്ന ആവശ്യം സുപ്രീംകോടതി തള്ളി. ജസ്റ്റിസുമാരായ എസ് എ ബോബ്‌ഡെ, എല്‍. നാഗേശ്വര റാവു എന്നിവരടങ്ങിയ ബെഞ്ചാണ് കേസ് സംബന്ധിച്ച് പുനരന്വേഷണം നടത്തമെന്നാവശ്യപ്പെട്ടുകൊണ്ടുള്ള ഹര്‍ജി തളളിയത്.
Samayam Malayalam gandhi


കേസ് പുനരന്വേഷിക്കാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വൈകാരികതയല്ല നിയമപരമായ വസ്തുതകളുടെ അടിസ്ഥാനത്തിലാണ് തീരുമാനമെന്നും വ്യക്തമാക്കി. അക്കാദമിക് ഗവേഷണത്തിന്റെ ഭാഗമായുള്ള ചില കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ഹര്‍ജിയെന്നും കേസ് പുനഃപരിശോധിക്കാന്‍ തക്കവിധം അടിസ്ഥാനമുള്ള വാദങ്ങളല്ല ഉന്നയിക്കപ്പെട്ടിരിക്കുന്നതെന്നും കോടതി പറഞ്ഞു.

ഗാന്ധി വധം സംബന്ധിച്ച് വലിയ ഗൂഢാലോചന നടന്നിട്ടുണ്ടെന്ന് കാണിച്ച് ഗവേഷകനും അഭിനവ് ഭാരതിന്റെ പ്രവര്‍ത്തകനുമായ ഡോ. പങ്കജ് ഫട്‌നിസ് എന്നയാള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി ഉത്തരവ്. ഗാന്ധി വധവുമായി ബന്ധപ്പെട്ട് പുതിയ ചിലവസ്തുതകള്‍ പരിശോധിക്കേണ്ടതുണ്ടെന്നും വധത്തിനു പിന്നില്‍ മറ്റൊരാള്‍ കൂടി ഉണ്ടെന്നും ചൂണ്ടിക്കാണിച്ചായിരുന്നു ഹര്‍ജി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്