ആപ്പ്ജില്ല

കശ്മീരിന് പ്രത്യേക പദവി; സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്നു

വകുപ്പ് പാസാക്കിയത് പാര്‍ലമെന്‍റിൽ പാസാക്കാതെയെന്ന് ഹര്‍ജിക്കാര്‍

Samayam Malayalam 31 Aug 2018, 11:06 am
ന്യൂഡൽഹി: ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 35 എയുടെ സാധുത സംബന്ധിച്ച് സുപ്രീം കോടതി ഇന്ന് വാദം കേള്‍ക്കുന്നു. ഈ വകുപ്പ് പാസാക്കിയത് പാര്‍ലമെന്‍റിൽ പാസാക്കാതെയാണെന്നും അതുകൊണ്ടു തന്നെ ഇത് നിയമവിരുദ്ധമാണെന്നും ചൂണ്ടിക്കാട്ടി സന്നദ്ധസംഘടനകള്‍ നല്‍കിയ ഹര്‍ജിയിലാണ് കോടതി വാദം കേള്‍ക്കുന്നത്.
Samayam Malayalam Supreme-Court-of-India


1954ലാണ് പ്രത്യേക ഉത്തരവിലൂടെ ആര്‍ട്ടിക്കിള്‍ 35എ നിലവിൽ വന്നത്. ഈ വകുപ്പ് പ്രകാരം മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവര്‍ക്ക് ജമ്മു കശ്മീരിൽ വസ്തു വാങ്ങുന്നതിന് അവകാശമില്ല. കൂടാതെ സംസ്ഥാനത്തിന് പുറത്തുനിന്നുള്ള ആറെ വിവാഹം കഴിക്കുന്ന കശ്മീരി സ്ത്രീയ്ക്ക് സംസ്ഥാനത്തെ ഭൂമിയുടെ മേലുള്ള അവകാശങ്ങളും നഷ്ടമാകും. അതേസമയം, തദ്ദേശവാസികള്‍ ആരെന്ന് തീരുമാനിക്കാനുള്ള അവകാശം സംസ്ഥാന സര്‍ക്കാരിനാണ്.

ഭരണഘടനാപ്രകാരം രാജ്യത്തെവിടെയും താമസിക്കുന്നതിനും വസ്തു വാങ്ങുന്നതിനും ഇന്ത്യൻ പൗരന് അവകാശമുണ്ടെന്നും ആര്‍ട്ടിക്കിള്‍ 35 എ ഭരണഘടനാ വിരുദ്ധമാണെന്നുമാണ് ഹര്‍ജിക്കാര‍് ചൂണ്ടിക്കാട്ടുന്നത്. ഈ വകുപ്പ് സ്ത്രീകളുടെ അവകാശങ്ങളെ ഹനിക്കുന്നുവെന്ന് ചൂണ്ടിക്കാട്ടിയും സുപ്രീം കോടതിയിൽ ഹര്‍ജി സമര്‍പ്പിക്കപ്പെട്ടിട്ടുണ്ട്.

മൂന്ന് സുപ്രീം കോടതി ജഡ്ജിമാരടങ്ങുന്ന ഭരണഘടനാബെഞ്ചാണ് ഹര്‍ജി പരിഗണിക്കുന്നത്. ഈ മാസം രണ്ട് തവണ ഹര്‍ജിയിൽ വാദം കേള്‍ക്കുന്നത് കോടതി മാറ്റിവെച്ചിരുന്നു.

അതേസമയം, 35 എ വകുപ്പ് അട്ടിമറിക്കാൻ ശ്രമിച്ചാൽ വൻ പ്രതിഷേധമുണ്ടാകുമെന്ന് വിഘടനവാദികള്‍ മുന്നറിയിപ്പ് നല്‍കിയതായി റിപ്പോര്‍ട്ടുകളുണ്ട്. കോടതി ഹര്‍ജി പരിഗണിച്ചതിനെത്തുടര്‍ന്ന് കശ്മീരിൽ വലിയ പ്രക്ഷോഭങങ്ങള്‍ ഉടലെടുത്തിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്