ആപ്പ്ജില്ല

സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ലെന്ന് സുപ്രീം കോടതി

വിവാഹേതരബന്ധത്തിൽ സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന ഹര്‍ജി കോടതി പരിഗണിക്കുന്നു

Samayam Malayalam 27 Sept 2018, 11:34 am
ന്യൂഡൽഹി: സ്ത്രീയുടെ അധികാരി ഭര്‍ത്താവല്ലെന്ന് സുപ്രീം കോടതി. സ്ത്രീയ്ക്കും പുരുഷനും തുല്യ അധികാരമാണുള്ളതെന്ന് കോടതി നിരീക്ഷിച്ചു. വിവാഹേതര ബന്ധത്തിൽ ഏര്‍പ്പെടുന്ന സ്ത്രീയെയും കുറ്റക്കാരിയാക്കണമെന്ന പൊതുതാത്പര്യ ഹര്‍ജിയിൽ വിധി പറയുമ്പോഴായിരുന്നു കോടതിയുടെ പരാമര്‍ശം. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാബെഞ്ചാണ് വിധി പറയുന്നത്.
Samayam Malayalam Supreme-Court-of-India


നിലവിൽ ഇന്ത്യൻ ശിക്ഷാനിയമത്തിലെ 497-ാം വകുപ്പ് ചുമത്തുന്നത് വിവാഹേതര ബന്ധത്തിൽ ഏര്‍പ്പെടുന്ന പുരുഷന്മാര്‍ക്കെതിരെ മാത്രമാണ്. സ്ത്രീകളെ ഇരകളായി കാണുന്ന വകുപ്പ് ലിംഗ അസമത്വത്തിന് തെളിവാണെന്നും സ്ത്രീകളെയും നിയമത്തിന് കീഴിൽ കൊണ്ടുവരണമെന്നും ആവശ്യപ്പെട്ട് പൊതുപ്രവര്‍ത്തകൻ ജോസഫ് ഷൈനാണ് കോടതിയെ സമീപിച്ചത്.

വിവാഹവുമായി ബന്ധപ്പെട്ട വിഷയം ക്രിമിനൽ കുറ്റമായി നിലനിര്‍ത്തുന്നതിനെ കോടതി വാദത്തിനിടെ ചോദ്യം ചെയ്തു.രണ്ട് വ്യക്തികള്‍ തമ്മിലുള്ള ബന്ധം എങ്ങനെയാണ് സമൂഹത്തിനെതിരെയുള്ള കുറ്റകൃത്യമാകുന്നതെന്നും കോടതി ആരാഞ്ഞു. വിവാഹേതര ബന്ധങ്ങള്‍ പൊതുകുറ്റകൃത്യമാണെന്നുള്ള നിലപാടാണ് കേന്ദ്രസര്‍ക്കാരിന്‍റേത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്