ആപ്പ്ജില്ല

അടുത്ത മാസം മുതൽ സ്‌കൂളുകൾ തുറക്കാനൊരുങ്ങി കേന്ദ്രം; പ്രവർത്തന രീതികളിൽ മാറ്റം, നിർദേശങ്ങൾ ഇങ്ങനെ

അൺലോക്ക് നടപടികളുടെ ഭാഗമായി സ്‌കൂളുകളും തുറക്കാനുള്ള നീക്കം ശക്തമാക്കി കേന്ദ്ര സർക്കാർ. കർശനം മാർഗനിർദേശങ്ങൾ ഉണ്ടാകും. ഘട്ടം ഘട്ടമായി മാത്രമാണ് പ്രവർത്തനങ്ങൾ പുനഃരാംഭിക്കുക

Samayam Malayalam 7 Aug 2020, 5:00 pm
ന്യൂഡൽഹി: കൊവിഡ്-19 പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട വിദ്യാഭ്യാസ സ്ഥാപനങ്ങൾ അടുത്ത മാസം മുതൽ തുറക്കാൻ കേന്ദ്ര സർക്കാർ ആലോചന. ഘട്ടം ഘട്ടമായി 10, 11, 12 ക്ലാസുകൾ ആരംഭിക്കും. തുടർന്ന് 6 മുതൽ 9 വരെയുള്ള ക്ലാസുകൾ പ്രവർത്തിപ്പിക്കാനുമാണ് കേന്ദ്ര സർക്കാർ ഒരുങ്ങുന്നത്.
Samayam Malayalam പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


Also Read: 'കോൺഗ്രസ് - ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി കരാർ അന്വേഷിക്കണം'; അതെന്ത് കരാറെന്ന് സുപ്രീംകോടതി

രാവിലെ എട്ട് മണി മുതൽ 11വരെയും ഉച്ചയ്‌ക്ക് 12 മുതൽ ഉച്ചകഴിഞ്ഞ് മൂന്നുവരെയുള്ള രണ്ട് ഷിഫ്‌റ്റുകളിലുമാകും ക്ലാസ്. കൊവിഡ് ഭീഷണി തുടരുന്ന സാഹചര്യം തുടരുന്നതിനാൽ പ്രീ പ്രൈമറി, പ്രൈമറി ക്ലാസുകൾ ഉടൻ ആരംഭിക്കില്ല.

സ്‌കൂളുകൾ തുറക്കുമെങ്കിലും കൃത്യമായ മാനദണ്ഡങ്ങൾ പാലിക്കണം. 33 ശതമാനം വിദ്യാർഥികളും അധ്യാപകരും മാത്രമേ ഒരേ സമയം സ്‌കൂളിൽ എത്താൻ പാടുള്ളൂ. അതിന് അനുസരിച്ചാകും ക്ലാസുകൾ ക്രമീകരിക്കുക. സാമുഹിക പാലിച്ച് ക്ലാസ് പ്രവർത്തിക്കും. കൂടുതൽ ഡിവഷനുകൾ ഉണ്ടാകും. ഇടവേളകളിൽ സ്‌കൂളും ക്ലാസ് മുറികളും അണുവിമുക്തമാക്കും.

കൊവിഡ് വ്യാപന സാഹചര്യം കണിക്കിലെടുത്ത് സംസ്ഥാനങ്ങൾക്ക് തീരുമാനമെടുക്കാനും അധികാരം നൽകാനും കേന്ദ്രത്തിന് ആലോചനയുണ്ട്. സംസ്ഥാന സർക്കാരുമായി ചർച്ചയ്‌ക്കുള്ള സാധ്യതയും നിലവിലുണ്ട്. ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങളും മാർഗനിർദേശങ്ങളും പുറത്തിറക്കും.

Also Read: 62,000 കവിഞ്ഞ് പ്രതിദിന രോഗബാധ; ഏറ്റവും ഉയര്‍ന്നത്, 20 ലക്ഷം കടന്ന് കേസുകള്‍

രാജ്യത്ത് അൺലോക്ക് നടപടികൾ ആരംഭിച്ച സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിപ്പിക്കാനുള്ള നീക്കവും കേന്ദ്ര സർക്കാർ ആരംഭിച്ചത്. ഘട്ടം ഘട്ടമായി രാജ്യം പഴയ അവസ്ഥയിലേക്ക് നീങ്ങണമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി നേരത്തെ ആവശ്യപ്പെട്ടിരുന്നു. രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം വർധിച്ച് വരുന്ന സാഹചര്യത്തിലാണ് സ്‌കൂളുകൾ തുറന്ന് പ്രവർത്തിക്കാൻ ഒരുങ്ങുന്നതെന്ന പ്രത്യേകതയുമുണ്ട്. രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 20 ലക്ഷം കവിഞ്ഞു. മരണസംഖ്യയും അതിവേഗം ഉയരുകയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്