ആപ്പ്ജില്ല

സ്‌കൂളുകളില്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശം

കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.

TNN 25 Oct 2017, 7:24 am
തിരുവനന്തപുരം: ബി ജെ പിയുടെ പൂര്‍വരൂപമായ ഭാരതീയ ജനസംഘത്തിന്റെ സ്ഥാപകന്‍ ദീന്‍ ദയാല്‍ ഉപാധ്യായയുടെ ജന്മദിനം ആഘോഷിക്കാന്‍ സ്‌കൂളുകള്‍ക്ക് നിര്‍ദേശം. കേന്ദ്ര മാനവ വിഭവശേഷി വികസന മന്ത്രാലയത്തിന്റെ നിര്‍ദേശപ്രകാരമാരമാണ് പൊതുവിദ്യാഭ്യാസ ഡയറക്ടര്‍ സംസ്ഥാനത്തെ വിദ്യാലയങ്ങള്‍ക്ക് സര്‍ക്കുലര്‍ അയച്ചത്.
Samayam Malayalam schools told to celebrate deendayal upadhyays birth centenary
സ്‌കൂളുകളില്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ ജന്മദിനം ആഘോഷിക്കാന്‍ നിര്‍ദേശം


ദീന്‍ ദയാലിന്റെ ജീവിതം ആസ്പദമാക്കി വിവിധ കലാപരിപാടികള്‍ നടത്തണമെന്നും നിര്‍ദേശമുണ്ട്. യുപി ക്ലാസുകളിലും സെക്കന്‍ഡറി തലത്തിലും നടത്തേണ്ട പ്രവര്‍ത്തനങ്ങളുടെ മാര്‍ഗ്ഗ രേഖയും സര്‍ക്കുലറിനൊപ്പമുണ്ട്. യുപി തലത്തില്‍, ദീന്‍ ദയാല്‍ ഉപാധ്യായയുടെജീവതമോ ആശയമോ വര്‍ണ്ണിച്ചു കൊണ്ടുള്ള പദ്യം ചൊല്ലല്‍, ദേശഭക്ത ഗാനം തുടങ്ങിയ സംഘടിപ്പിക്കണം.

അസംബ്ലിക്കിടയില്‍ അദ്ദേഹത്തിന്റെ പ്രചോദനാത്മകമായ ജീവിത കഥ അവതരിപ്പിക്കുകയും വേണം. സെക്കണ്ടറി തലത്തില്‍ ദീന്‍ ദയാല്‍ ഉപാധ്യായുടെ ആശയങ്ങളുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ സംഘടിപ്പിക്കണം. അദ്ദേഹത്തിന്റെ പേരിലുള്ള വിവിധ പദ്ധതികളേക്കുറിച്ച് ഉപന്യസിക്കണമെന്നും ​സര്‍ക്കുലറില്‍ പറയുന്നു.

Schools told to celebrate Deendayal Upadhyay’s birth centenary

The Director of Public Instruction on the directions of Union Ministry of Human Resource Development has issued a circular to schools sking to celebrate the birth centenary of Bharatiya Jana Sangh leader Pandit Deendayal Upadhyay..

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്