ആപ്പ്ജില്ല

ശ്രീനഗറിൽ മൂന്ന് ഭീകരരെ വധിച്ച് സുരക്ഷാസേന; ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു

ശനിയാഴ്ച രാത്രി ആരംഭിച്ച ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടെന്നാണ് സ്ഥിരീകരണം. ഓപ്പറേഷൻ തുടരുകയാണെന്നും കശ്മീര്‍ പോലീസ് അറിയിച്ചു.

Samayam Malayalam 30 Aug 2020, 8:07 am
ശ്രീനഗര്‍: ജമ്മു കശ്മീരിൽ ശ്രീനഗറിൽ നടന്ന ഏറ്റുമുട്ടലിനൊടുവിൽ സുരക്ഷാസേന മൂന്ന് ഭീകരരെ വധിച്ചതായി റിപ്പോര്‍ട്ട്. ശ്രീനഗറിലെ പാന്ഥാ ചൗക്കി. നടന്ന ഏറ്റുമുട്ടലിൽ ഒരു പോലീസ് ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടെന്നും ഓപ്പറേഷൻ തുടരുകയാണെന്നുമാണ് വാര്‍ത്താ ഏജൻസിയായ എഎൻഐ റിപ്പോര്‍ട്ട് ചെയ്യുന്നത്.
Samayam Malayalam വാർത്താ ഏജൻസി പുറത്തു വിട്ട ചിത്രം
വാർത്താ ഏജൻസി പുറത്തു വിട്ട ചിത്രം


"കഴിഞ്ഞ രാത്രി ശ്രീനഗര്‍ പാന്ഥാ ചൗക്കിൽ തുടങ്ങിയ ഏറ്റുമുട്ടലിൽ മൂന്ന് ഭീകരര്‍ സുരക്ഷാസൈന്യത്തിൻ്റെ വെടിയേറ്റു കൊല്ലപ്പെട്ടു. ഒരു പോലീസ് ഉദ്യോഗസ്ഥന് ജീവൻ നഷ്ടമായി. ഓപ്പറേഷൻ തുടരുകയാണ്." എഎൻഐ ട്വീറ്റ് ചെയ്തു.

Also Read: മലയാളി നഴ്സ് നിമിഷയുടെ വധശിക്ഷയ്ക്ക് സ്റ്റേ; യെമൻ സ്വദേശിയായ ഭർത്താവിനെ കൊന്ന കേസിൽ അപ്പീൽ സ്വീകരിച്ചു

ഇന്നലെ രാത്രി 11.15കാലോടെയാണ് ഏറ്റുമുട്ടൽ ആരംഭിച്ച വിവരം വാര്‍ത്താ ഏജൻസി ട്വീറ്റ് ചെയ്തത്. പാന്ഥാ ചൗക്കിനു സമീപത്തു വെച്ച് പോലീസിന്‍റെയും സിആര്‍പിഎഫിൻ്റെയും സംഘത്തിന് നേര്‍ക്ക് ഭീകരര്‍ വെടിയുതിര്‍ത്തെന്നായിരുന്നു ആദ്യ റിപ്പോര്‍ട്ട്. തുടര്‍ന്ന് സുരക്ഷാ സേന പ്രദേശം വളഞ്ഞ് തെരച്ചിൽ ആരംഭിച്ചു. ഈ തെരച്ചിലിനിടെ സേനയ്ക്ക് നേര്‍ക്ക് വീണ്ടും വെടിവെയ്പ്പുണ്ടാകുകയായിരുന്നു. ഇതാണ് ഏറ്റുമുട്ടലിലേയ്ക്ക് നയിച്ചതെന്നയിരുന്നു കശ്മീര്‍ സോൺ പോലീസിനെ ഉദ്ധരിച്ച് എഎൻഐ പുറത്തു വിട്ട വിവരം.


Also Read: അൺലോക്ക് 4 മാർഗനിർദേശങ്ങൾ പുറത്ത്; മെട്രോ ട്രെയിനുകൾ ഓടും; നിർദേശങ്ങൾ ഇങ്ങനെ

പിന്നാലെ ഒരു മണിക്കൂറിനു ശേഷം ഏറ്റമുട്ടലിൽ ഒരു ഭീകരനും ഒരു പോലീസ് ഉദ്യോഗസ്ഥനും വധിക്കപ്പെട്ട വിവരം കശ്മീര്‍ പോലീസ് പുറത്തുവിട്ടു. എഎസ്ഐ ബാബു റാം ആണ് ഏറ്റുമുട്ടലിനിടെ ജീവൻ നഷ്ടമായ പോലീസ് ഉദ്യോഗസ്ഥൻ. കൂടുതൽ വിവരങ്ങള്‍ പിന്നാലെയുണ്ടാകുമെന്നും പോലീസ് അറിയിച്ചതായി വാര്‍ത്ത ഏജൻസി വ്യക്തമാക്കി. അതിനു ശേഷം രണ്ട് ഭീകരരെ കൂടി ഏറ്റുമുട്ടലിൽ വധിച്ചതായും ഓപ്പറേഷൻ തുടരുകയാണെന്നും രാവിലെ 6.48ഓടെ കശ്മീര്‍ പോലീസിനെ ഉദ്ധരിച്ച് വാര്‍ത്താ ഏജൻസി റിപ്പോര്‍ട്ട് ചെയ്തു. അതേസമയം, കൊല്ലപ്പെട്ട ഭീകരരുടെ വിവരങ്ങള്‍ ഇതുവരെ സുരക്ഷാസേന പുറത്തു വിട്ടിട്ടില്ല

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്