ആപ്പ്ജില്ല

മുതിര്‍ന്ന കോൺഗ്രസ് നേതാവ് ജയ്‍പാൽ റെഡ്ഡി അന്തരിച്ചു

ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിൽ കഴിയവെ ഇന്ന് പുലർച്ചെ 1.30 നാണ് അന്തരിച്ചത്. കോൺഗ്രസിൽ തുടങ്ങി ജനതാ പാർട്ടിയിലും ജനതാ ദളിലും പിന്നീട് കോൺഗ്രസിൽ തിരിച്ചെത്തി സേവനം അനുഷ്ഠിച്ചു.

Samayam Malayalam 28 Jul 2019, 8:18 am
ഹൈദരാബാദ്: മുതിര്‍ന്ന കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായിരുന്ന ജയ്‍പാൽ റെഡ്ഡി (77) അന്തരിച്ചു. ഇന്ന് പുലര്‍ച്ചെ 1.30 ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയിലാണ് അന്ത്യം. ഐ കെ ഗുജറാൾ, മൻമോഹൻ സിങ് മന്ത്രിസഭകളിൽ അംഗമായിരുന്നു ജയ്‍പാൽ റെഡ്ഡി.
Samayam Malayalam S Jaipal Reddy


പൊതുജീവിതം കോൺഗ്രസിൽ തുടങ്ങിയ ജയ്പാൽ റെഡ്ഡി അടിയന്തരാവസ്ഥയിൽ വിയോജിപ്പ് രേഖപ്പെടുത്തി ജനതാ പാര്‍ട്ടിയിൽ പ്രവേശിച്ചു. തെലങ്കാനയിലെ മക്താൽ മണ്ഡലത്തിൽ നിന്ന് നാല് തവണ കോൺഗ്രസ് എംഎൽഎയായും തെരഞ്ഞെടുത്തിട്ടുണ്ട്. ജനതാ പാര്‍ട്ടിയുടെ ജനറൽ സെക്രട്ടറി പദം വഹിക്കവെയാണ് 1984-ൽ ആദ്യമായി ലോക്സഭയിലേക്ക് ജയ്പാൽ റെഡ്ഡി തെരഞ്ഞെടുത്തത്. 1990 മുതൽ 1996 വരെ രാജ്യസഭാംഗമായും പിന്നീട് 1991 മുതൽ 1992 വരെ രാജ്യസഭയിലെ പ്രതിപക്ഷ നേതാവായും പ്രവര്‍ത്തിച്ചു. 1980-ല്‍ ഇന്ദിരാഗാന്ധിക്കെതിരെ മേഡക് മണ്ഡലത്തില്‍നിന്ന് ലോക്‌സഭയിലേക്ക് മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.1999 ലാണ് ജയ്പാൽ റെഡ്ഡി തിരിച്ച് കോൺഗ്രസിൽ ചേര്‍ന്നത്. 2004-ൽ മിര്‍യാൽഗുഡ മണ്ഡലത്തിൽ നിന്നും 2009-ൽ ചെവല്ല മണ്ഡലത്തിൽ നിന്നും അദ്ദേഹം വീണ്ടും ലോക്സഭയിൽ എത്തി. വാര്‍ത്താ വിതരണം, പെട്രോളിയം, നഗരവികസനം, സയൻസ് ആൻ്റ് ടെക്നോളജി തുടങ്ങിയ വകുപ്പുകളുടെ ചുമതല വഹിച്ചിട്ടുണ്ട്.

ഹൈദരാബാദിലെ ജൂബിലി ഹിൽസിലുള്ള വസതിയിലേക്ക് മൃതദേഹം എത്തിച്ചു. മുതിര്‍ന്ന കോൺഗ്രസ് നേതാക്കള്‍ വസതിയിൽ എത്തിച്ചേര്‍ന്നിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്