ആപ്പ്ജില്ല

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്

താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.

Samayam Malayalam 16 Oct 2020, 4:21 pm
ന്യൂഡല്‍ഹി: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഗുലാം നബി ആസാദിന് കൊവിഡ്. അദ്ദേഹം തന്റെ ട്വിറ്ററിലൂടെ രോഗവിവരം പങ്കുവെച്ചത്. താനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവരോട് സ്വയം നിരീക്ഷണത്തില്‍ പോകണമെന്ന് അദ്ദേഹം നിര്‍ദേശിച്ചു.
Samayam Malayalam Ghulam Nabi Azad Parl
ഗുലാം നബി ആസാദ് (PTI photo)


Also Read: അയോഗ്യരാക്കാതിരിക്കാൻ കാരണം കാണിക്കണം; പിജെ ജോസഫിനും മോൻസ് ജോസഫിനും സ്പീക്കറുടെ നോട്ടീസ്

' എനിക്ക് കൊവിഡ്- 19 സ്ഥിരീകരിച്ചു. ഞാനിപ്പോള്‍ ഹോം ക്വാറന്റൈനിലാണ്. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഞാനുമായി സമ്പര്‍ക്കത്തിലേര്‍പ്പെട്ടവര്‍ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കണം', അദ്ദേഹം ട്വീറ്റ് ചെയ്തു.


രാജ്യസഭയിലെ പ്രതിപക്ഷ നേതാവ് കൂടിയാണ് ഗുലാം നബി ആസാദ്. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് മോത്തിലാല്‍ വോറ, അഹമ്മദ് പട്ടേല്‍, അഭിഷേക് സിങ്വി, തരുണ്‍ ഗൊഗോയ് എന്നിവര്‍ക്ക് ഈയിടെ കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Also Read: ഉത്സവകാലം ഇന്ത്യയ്ക്ക് ഭീഷണി; കൊവിഡ് വീണ്ടും അതിരൂക്ഷമാകുമോ? കേരളം ഉദാഹരണം

ഉപരാഷ്ട്രപതി എം വെങ്കയ്യ നായിഡു, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിന്‍ ഗഡ്കരി, പ്രഹ്ലാദ് പട്ടേല്‍ തുടങ്ങിയവര്‍ക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്