ആപ്പ്ജില്ല

2021 മാര്‍ച്ചോടെ ഇന്ത്യയ്ക്ക് കൊവിഡ്- 19 വാക്‌സിന്‍ ലഭിച്ചേക്കും: സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ

വാക്‌സിന്‍ നിര്‍മ്മാണം വളരെ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്തെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവ്

Samayam Malayalam 16 Oct 2020, 7:42 pm
ന്യൂഡല്‍ഹി: 2021 മാര്‍ച്ചോടെ ഇന്ത്യയ്ക്ക് കൊവിഡ്- 19 വാക്‌സിന്‍ ലഭിച്ചേക്കാമെന്ന് സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ. രണ്ട് വാക്‌സിന്‍ നിര്‍മ്മാതാക്കാള്‍ 3, 2 ഘട്ടങ്ങളിലാണെന്ന് സിറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യ പറഞ്ഞു. സാധാരണ 8 മുതല്‍ 10 വരെ വര്‍ഷം ഒരു വാക്‌സിന്‍ നിര്‍മ്മിക്കാനെടുക്കുമെങ്കിലും നിശ്ചിത സമയത്തിനുള്ളില്‍ തന്നെ മൂന്നാം തവണയാണ് വാക്‌സിന്‍ ലഭ്യമാക്കുന്നത്.
Samayam Malayalam Covid vaccine.
കൊവിഡ് വാക്സിന്‍ (Photo: File Photo)


Also Read: കൊവി‍ഡ് ഹോട്ട് സ്പോട്ടുകള്‍ ഉയരുന്നു; അയ്യായിരത്തിലധികം സമ്പര്‍ക്ക രോഗികള്‍, വിശദ വിവരങ്ങള്‍

വാക്‌സിന്‍ നിര്‍മ്മാണം വളരെ വേഗത്തിലും എളുപ്പത്തിലും നടത്താന്‍ ലോകാരോഗ്യ സംഘടന മുന്‍കൈയെടുത്തെന്ന് പൂനെ സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സുരേഷ് ജാദവ് പറഞ്ഞു. 'കാര്യങ്ങളെല്ലാം കഴിവുറ്റതായാല്‍ എല്ലാ വര്‍ഷവും 700- 800 മില്ല്യണ്‍ വാക്‌സിന്‍ ലഭ്യമാക്കും. ജനസംഖ്യയുടെ 55 ശതമാനം പേരും 50 വയസ്സിന് താഴെയുള്ളവരാണ്. വാക്‌സിനുകളുടെ ലഭ്യത അനുസരിച്ച് ആരോഗ്യ സംരക്ഷണ പ്രവര്‍ത്തകര്‍ക്ക് ആദ്യം വാക്‌സിനുകള്‍ ലഭിക്കണം. സെറം ഇന്‍സ്റ്റിറ്റ്യൂട്ടിനെ സംബന്ധിച്ചിടത്തോളം, 2020 ഡിസംബറോടെ 60- 70 ദശലക്ഷം ഡോസ് വാക്‌സിനുകള്‍ തയ്യാറാക്കും. എന്നാല്‍, ലൈസന്‍സിംഗ് ക്ലിയറന്‍സിനുശേഷം 2021 ല്‍ അത് വിപണിയില്‍ വരും. അതിനുശേഷം, ഗവണ്‍മെന്റിന്റെ അനുമതിയോടെ കൂടുതല്‍ ഡോസുകള്‍ ഉത്പാദിപ്പിക്കും', ഡോ. ജാദവ് പറഞ്ഞു.

Also Read: ശബരിമലയിലെ നിയന്ത്രണങ്ങൾ എന്തിനെന്ന് അറിയാത്തവരാണോ കോൺഗ്രസ് നേതാക്കൾ?

കൊവിഡ് അണുബാധയുടെ വര്‍ദ്ധനവ് പരിശോധിക്കാന്‍ വാക്‌സിന്‍ വളരെ പ്രധാനമാണെന്ന് എന്‍എച്ച്എ ജോയിന്റ് ഡയറക്ടര്‍ ഡോ. ജെ എല്‍ മീന പറഞ്ഞു. ഏറ്റവും വലിയ വെല്ലുവിളി അതിന്റെ പ്രവേശനക്ഷമതയിലാണെന്ന് അദ്ദേഹം വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്