ആപ്പ്ജില്ല

ഇന്ത്യക്ക് 10 കോടി ഡോസ് വാക്സിൻ നൽകും; സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കരാർ

ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷനുമായാണ് സിറം ഇൻസ്റ്റിറ്റ്യൂട്ട് കരാറിൽ ഏർപ്പെട്ടിരിക്കുന്നത്.

Samayam Malayalam 7 Aug 2020, 8:20 pm
ബെംഗളുരു: ഇന്ത്യയിൽ 10 കോടി ഡോസ് കൊവിഡ്-19 വാക്സിൻ ലഭ്യമാക്കുന്നതിന് ബിൽഗേറ്റ്സിന്റെ ജീവകാരുണ്യ സംരംഭമായ ബിൽ ആൻഡ് മെലിൻഡ ഗേറ്റ്സ് ഫൗണ്ടേഷൻ, ഗാവി വാക്സിൻ എന്നിവരുമായി 15 കോടി ഡോളറിന്റെ കരാറിൽ ഒപ്പിട്ടതായി സിറം ഇൻസ്റ്റിറ്റ്യൂട്ട്.
Samayam Malayalam പ്രതീകാത്മക ചിത്രം


Also Read: 1251 കൊവിഡ് കേസുകളിൽ 1061 സമ്പർക്കം; ഞെട്ടിച്ച് കണക്കുകൾ, നിരീക്ഷണത്തിലുള്ളത് 149684

കൊവിഡ് വാക്സിൻ വാങ്ങുന്നതിന് വികസ്വര രാജ്യങ്ങൾക്ക് സഹായം നൽകുമെന്ന് ബിൽഗേറ്റ്സ് വ്യക്തമാക്കിയിരുന്നു. ആസ്ട്രാസെനക്ക, നോവാവാക്സ്, ഇൻകോർപ്പറേറ്റ്സ് തുടങ്ങിയ കമ്പനികളുടെ വാക്സിൻ ഡോസിന് മൂന്ന് ഡോളർ നിരക്കിൽ 92 രാജ്യങ്ങളിൽ വിതരണം ചെയ്യുമെന്ന് ഗാവി വ്യക്തമാക്കി.

Also Read: പെട്ടിമുടിയില്‍ മരണം 17; കാണാതായ 54 പേര്‍ക്കായുള്ള തെരച്ചില്‍ നാളെയും തുടരും

ഗാവിക്കായിരിക്കും ബിൽ ഗേറ്റ്സ് ഫൗണ്ടേഷൻ സഹായധനം കൈമാറുക. സിറം ഇൻസ്റ്റിറ്റ്യൂട്ടിന് ഗാവിയായിരിക്കും പണം നൽകുക. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന രാജ്യങ്ങളിൽ പ്രതിരോധ കുത്തിവെയ്ക്ക് വർദ്ധിപ്പിക്കുകയെന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന സംഘടനയാണ് ഗാവി.

Also Read: രക്ഷാപ്രവർത്തനത്തിന് ഹെലികോപ്റ്റർ ഉപയോഗിക്കാത്തതിൽ മുഖ്യമന്ത്രിയുടെ വിശദീകരണം

അതേസമയം, ഇന്ത്യയിലെ കൊവിഡ് രോഗികളുടെ എണ്ണം 20 ലക്ഷം കടന്നു. ഇത്രയും കേസുകൾ റിപ്പോർട്ട് ചെയ്യുന്ന മൂന്നാമത്തെ രാജ്യമാണ് ഇന്ത്യ.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്