ആപ്പ്ജില്ല

ബന്ധുക്കളായ ഏഴ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു; മൂന്ന് മൃതദേഹം കണ്ടെത്തി

മതപരമായ ചടങ്ങിന് ശേഷം പുഴയില്‍ ഇറങ്ങിയ ഏഴ് യുവാക്കള്‍ ഒഴുക്കില്‍പ്പെട്ടു. മുങ്ങല്‍ വിദഗ്‍ധര്‍ ഉള്‍പ്പെടെ രക്ഷാപ്രവര്‍ത്തനത്തില്‍. മൂന്ന് മൃതദേഹങ്ങള്‍ കണ്ടെത്തി. ആരും ജീവനോടെ രക്ഷപെടാന്‍ സാധ്യതയില്ലെന്ന് പോലീസ്

Samayam Malayalam 15 Sept 2019, 8:38 pm

ഹൈലൈറ്റ്:

  • ഏഴ് യുവാക്കള്‍ നദിയില്‍ ഒഴുക്കില്‍പ്പെട്ടു
  • രക്ഷാപ്രവര്‍ത്തനം തുടരുന്നതായി പോലീസ്
  • മൂന്ന് മൃതദേഹങ്ങള്‍ ഇതിനോടകം കണ്ടെത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam yamuna river
ഷാംലി (ഉത്തര്‍പ്രദേശ്): യമുന നദിയില്‍ മുങ്ങി ഒരു കുടുംബത്തിലെ ഏഴ് യുവാക്കള്‍. മൂന്നു പേരുടെ മൃതദേഹങ്ങള്‍ വീണ്ടെടുത്തു. ഉത്തര്‍പ്രദേശിലെ ഷാംലി ജില്ലയിലെ കൈരാന എന്ന പ്രദേശത്ത് ആണ് ദാരുണ സംഭവം ഉണ്ടായതെന്ന് വാര്‍ത്താ ഏജന്‍സി ഐഎഎന്‍എസ് റിപ്പോര്‍ട്ട് ചെയ്യുന്നു.
മൂന്നു മൃതദേഹങ്ങള്‍ മുങ്ങല്‍ വിദഗ്‍ധര്‍ കണ്ടെത്തി. നാല് പേര്‍ക്ക് വേണ്ടിയുള്ള തെരച്ചില്‍ തുടരുകയാണ്. വീട്ടില്‍ നടന്ന ഒരു മതപരമായ ചടങ്ങിന് ശേഷം ചാരം നിമഞ്ജനം ചെയ്യാന്‍ പുഴയില്‍ ഇറങ്ങിയവരാണ് അപകടത്തില്‍പ്പെട്ടത്.

പുഴയുടെ ആഴത്തിലേക്ക് ഇറങ്ങിയ ഇവര്‍ കൂട്ടത്തോടെ യമുനയിലെ ഒഴുക്കില്‍പ്പെടുകയായിരുന്നു. ജില്ലാ പോലീസ് ഉദ്യോഗസ്ഥര്‍ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുകയാണ്. ഏഴ് പേരും മരിച്ചിരിക്കാം എന്നതാണ് പോലീസ് കരുതുന്നത്. എത്രയും വേഗം മൃതദേഹങ്ങള്‍ വീണ്ടെടുക്കുകയാണ് ഉദ്ദേശമെന്നും അസിസ്റ്റന്‍റ് സൂപ്രണ്ട് ഓഫ് പോലീസ് രാജേഷ് ശ്രീവാസ്‍തവ ഐഎഎന്‍എസിനോട് വിശദീകരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്