ആപ്പ്ജില്ല

മോദിക്ക് ഉപദേശം നല്‍കാൻ ഇനി ഈ മലയാളിയും!!!

ഷമീകാ രവിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗം

TNN 5 Nov 2017, 5:43 pm
ന്യൂഡൽഹി: പ്രധാനമന്ത്രിക്ക് സാമ്പത്തിക കാര്യങ്ങളില്‍ ഉപദേശം നല്‍കാന്‍ ഇനി മലയാളിയായ ഷമീകാ രവിയുമുണ്ടാകും. ബ്രൂക്കിങ്‌സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീകാ രവിയെ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ സാമ്പത്തിക ഉപദേശക സമിതിയില്‍ പാര്‍ട്ട് ടൈം അംഗമായാണ് നിയമിച്ചിരിക്കുന്നത്.
Samayam Malayalam shamika ravi appointed as financial advisory team member of pm
മോദിക്ക് ഉപദേശം നല്‍കാൻ ഇനി ഈ മലയാളിയും!!!

ബിബേക് ദെബ്രോയ് ചെയര്‍മാനായ സാമ്പത്തിക ഉപദേശക സമിതിയില്‍ ആറാമത്തെ അംഗമായാണ് ഷമീകാ രവിയെ നിയമിച്ചിരിക്കുന്നത്. ഷമീകാ രവിക്ക് പുറമേ, രത്തന്‍ വറ്റല്‍, സുര്‍ജിത് ഭല്ല, രതിന്‍ റോയ്, അഷിമാ ഗോയല്‍ എന്നിവരാണ് പ്രധാനമന്ത്രിയുടെ സാമ്പത്തിക ഉപദേശക സമിതിയെ മറ്റ് അംഗങ്ങള്‍.

ബ്രൂക്കിങ്‌സ് ഇന്ത്യയിലെ സീനിയര്‍ ഫെലോ ആയ ഷമീകാ രവി, കേരള കേഡര്‍ ഐപിഎസ് ഉദ്യോഗസ്ഥനും നിലവില്‍ ജോയിന്റ് ഇന്റലിജന്‍സ് കമ്മിറ്റി കണ്‍വീനറുമായ ആര്‍എന്‍ രവിയുടെ മകളാണ്. ഷമീക രവി കേരളത്തില്‍ നിന്നാണ് സ്‌കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയത്. തിരുവനന്തപുരം പട്ടം കേന്ദ്രീയ വിദ്യാലയത്തിലും, കണ്ണൂര്‍ ചിന്മയാ വിദ്യാലയത്തിലുമായിരുന്നു ഷമീകാ രവിയുടെ സ്‌കൂള്‍ വിദ്യാഭ്യാസം. ഇതിനു പിന്നാലെയാണ് ഷമീകാ രവി കേരളത്തില്‍ നിന്നും ഡൽഹിയിലേക്ക് ചേക്കേറിയത്.

ലേഡി ശ്രീറാം കോളേജില്‍ നിന്ന് സാമ്പത്തിക ശാസ്ത്രത്തില്‍ ബിരുദം നേടി. പിന്നീട് ദില്ലി സ്‌കൂള്‍ ഓഫ് ഇക്കണോമിക്‌സില്‍ നിന്ന് ബിരുദാനന്തര ബിരുദവും സ്വന്തമാക്കി. സാമ്പത്തിക ശാസ്ത്രത്തില്‍ എംഎ നേടിയതിന് പിന്നാലെ ഷമീക അമേരിക്കയിലേക്ക് പോയി. ന്യൂയോര്‍ക്ക് സര്‍വകലാശാലയില്‍ നിന്നാണ് സാമ്പത്തിക ശാസ്ത്രത്തില്‍ പിഎച്ച്ഡി നേടിയത്. വാഷിങ്ടണ്‍ ഡിസിയിലെ ബ്രൂക്കിങ്‌സ് സീനിയര്‍ ഫെലോ ആയ ഷമീകാ രവി, ഇന്ത്യന്‍ സ്‌കൂള്‍ ഓഫ് ബിസിനസിലെ വിസിറ്റിങ് പ്രൊഫസറുമാണ്. ഇതിനു പുറമേ, ഫിനാന്‍ഷ്യല്‍ ടൈംസ്, ദി ഗാര്‍ഡിയന്‍ തുടങ്ങിയ പ്രസിദ്ധീകരണങ്ങളില്‍ ലേഖനങ്ങളും എഴുതാറുണ്ട്.


shamika ravi as financial advisory team member

shamika ravi appointed as financial advisory team member of pm.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്