ആപ്പ്ജില്ല

അയോധ്യ വിഷയം: ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും വിമര്‍ശിച്ച് ശിവസേന

വിശ്വഹിന്ദു പരിഷത്, ശിവസേന റാലികൾക്ക് മുന്നോടിയായി അയോധ്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്

Samayam Malayalam 25 Nov 2018, 1:11 pm
ന്യൂഡല്‍ഹി: അയോധ്യ രാമക്ഷേത്ര വിഷയത്തില്‍ ബിജെപിയെയും കേന്ദ്ര സര്‍ക്കാരിനെയും രൂക്ഷമായി വിമര്‍ശിച്ച് ശിവസേന തലവന്‍ ഉദ്ധവ് താക്കറെ. തിരഞ്ഞെടുപ്പ് അടവുമാത്രമാണ് ബിജെപിക്ക് രാമക്ഷേത്രമെന്നും ഇതിനുവേണ്ടി കേന്ദ്രസര്‍ക്കാര്‍ ഒാര്‍ഡിനന്‍സ് കൊണ്ടുവരണമെന്നും ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. രാമജന്മ ഭൂമി സന്ദര്‍ശിച്ചശേഷം മാധ്യമ പ്രവര്‍ത്തകരോട് പ്രതികരിക്കുകയായിരുന്നു ഉദ്ധവ് താക്കറെ.
Samayam Malayalam Shiv sena


രാമക്ഷേത്ര നിര്‍മ്മാണ സമ്മര്‍ദ്ദം ശക്തമാക്കി രണ്ടു ലക്ഷം പ്രവര്‍ത്തകരെ സംഘടിപ്പിച്ച് വിഎച്ച്പി ഇന്ന് ധര്‍മ്മസഭ നടത്തുകയാണ്. വിഎച്ച്പി ഉപാധ്യക്ഷന്‍ ചമ്പക് റായിയുടെ നേത്യത്വത്തിലാണ് ധര്‍മ്മസഭ ഇന്ന് അയോധ്യയില്‍ നടക്കുന്നത്. 100 ല്‍ അധികം സന്യാസിമാരും ഉത്തര്‍പ്രദേശിലെ 45 ജില്ലകളില്‍ നിന്നുള്ള പ്രവര്‍ത്തകരും പരിപാടിയില്‍ പങ്കെടുക്കുന്നുണ്ട്.

അതേസമയം വിശ്വഹിന്ദു പരിഷത്, ശിവസേന റാലികൾക്ക് മുന്നോടിയായി അയോധ്യയിൽ കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. 35 ഉന്നത പോലീസ് ഉദ്യോഗസ്ഥരെ കൂടാതെ 160 സബ് ഇന്‍സ്‌പെക്ടര്‍മാര്‍, 700 കോണ്‍സ്റ്റബിളുമാര്‍ എന്നിവരെ നിയോഗിച്ചിട്ടുള്ളതായി ഉത്തര്‍ പ്രദേശ് പോലീസ് വ്യക്തമാക്കിയിട്ടുണ്ട്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്