ആപ്പ്ജില്ല

അമേരിക്കക്കാർ തെറ്റ് തിരുത്തി; ബിഹാർ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ ശിവസേന

ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പ് ഫലം നാളെയാണ് പുറത്ത് വരിക. ഈ സാഹചര്യത്തിലാണ് തങ്ങളുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലൂടെ ശിവസേന വിമർശനങ്ങൾ നടത്തിയത് .

Samayam Malayalam 9 Nov 2020, 5:38 pm
മുംബൈ: ബിഹാർ തെരഞ്ഞെടുപ്പ് ഫലം പുറത്ത് വരാനിരിക്കെ, അമേരിക്കൻ തെരഞ്ഞെടുപ്പ് ഫലം ചൂണ്ടിക്കാട്ടി ബിജെപിയ്ക്കെതിരെ ശിവസേന. അമേരിക്കയിലെ ട്രംപിന്‍റെ പരാജയത്തിൽ നിന്നും ഇന്ത്യ ചില പാഠങ്ങൾ പഠിച്ചാൽ നല്ലതാണെന്ന് ശിവസേന അഭിപ്രായപ്പെട്ടു. തങ്ങളുടെ മുഖപത്രമായ സാമ്നയിലെഴുതിയ ലേഖനത്തിലൂടെയാണ് പാർട്ടിയുടെ വിമർശനങ്ങൾ.
Samayam Malayalam trump modi
മോദിയും ട്രംപും (ഫയൽ ചിത്രം). Photo: NBT


'അമേരിക്കയുടെ നേതൃപദവി വഹിക്കാന്‍ ട്രംപ് ഒരിക്കലും യോഗ്യനായിരുന്നില്ല. അമേരിക്കന്‍ ജനത അവര്‍ ചെയ്ത തെറ്റ് വെറും നാല് വര്‍ഷം കൊണ്ട് തിരുത്തി. അദ്ദേഹത്തിന് ഒരു വാഗ്ദാനം പോലും നിറവേറ്റാൻ കഴിഞ്ഞില്ല. ട്രംപിന്റെ പരാജയത്തില്‍നിന്ന് നമുക്ക് എന്തെങ്കിലും പഠിക്കാന്‍ സാധിക്കുമെങ്കില്‍ അത് നല്ലതാവും' സാമ്നയിലെ ലേഖനത്തെ ഉദ്ധരിച്ച് എൻഡിടിവി റിപ്പോർട്ട് ചെയ്തു.

Also Read : എംഎൽഎമാരെ റാഞ്ചുമോ എന്ന് ആശങ്ക; കാവലിന് രണ്ട് മുതിർന്ന നേതാക്കളെ ബിഹാറിലേയ്ക്ക് അയച്ച് കോൺഗ്രസ്

കൊവിഡിനെക്കാളും ഭീകരമാണ് അമേരിക്കയിലെ തൊഴിലില്ലായ്മ എന്ന ദുരിതമെന്ന് വിമർശിച്ച ശിവസേന, ഇതിന് പരിഹാരം കാണുന്നതിന് പകരം അസംബന്ധങ്ങള്‍ പറയുന്നതിനാണ് ട്രംപ് പ്രാധാന്യം നൽകിയതെന്നും വിമർശിച്ചു. അമേരിക്കൻ തെരഞ്ഞെടുപ്പിനെയും ബിഹാർ തെരഞ്ഞെടുപ്പിനെയും താരതമ്യം ചെയ്ത ശിവസേന സംസ്ഥാനത്ത് അധികാരം നഷ്ടപ്പെടാൻ പോവുകയാണെന്നും പറയുന്നു.

'അമേരിക്കയിൽ ഇതിനോടകം അധികാരം മാറിയിട്ടുണ്ട്. ബിഹാറിലും ഭരണം ഏറ്റവും മോശം നിലയിലാണുള്ളത്. ഈ തെരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ നയിക്കുന്ന എന്‍ഡിഎയ്ക്ക് ഭരണം നഷ്ടമാവുകയാണ്. ഞങ്ങളൊഴികെ ഈ രാജ്യത്തും സംസ്ഥാനത്തും മറ്റൊരു ബദലില്ലെന്ന വ്യാമോഹം നേതാക്കളില്‍ നിന്ന് കളയാനുള്ള പ്രവര്‍ത്തനങ്ങള്‍ ജനങ്ങള്‍ ചെയ്യേണ്ടതുണ്ട്' ശിവസേന ലേഖനത്തിലൂടെ പറയുന്നു.

Also Read : നിങ്ങളുടെ കൈകളും കാലും ഒടിയും, ശ്മശാനത്തിലേക്ക് അയക്കും; ഭീഷണിയുമായി പശ്ചിമബംഗാൾ BJP അധ്യക്ഷൻ

നമസ്തേ ട്രംപ് പരിപാടിയെക്കുറിച്ച് വിമർശിക്കുന്ന ലേഖനം വളരെ ഊഷ്മളമായാണ് ട്രംപിനെ നാം സ്വാഗതം ചെയ്തതെന്ന് മറക്കരുതെന്നും തെറ്റായ ഒരാളുടെ കൂടെ നില്‍ക്കുന്നത് നമ്മുടെ സംസ്‌കാരമല്ലെങ്കിലും അതാണ് ഇപ്പോഴും ഇവിടെ തുടരുന്നതെന്നും പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്