ആപ്പ്ജില്ല

കറാച്ചി തീവ്രവാദികളുടെ സ്ഥലം; പേര് പത്രംകൊണ്ട് മൂടി ശിവസേന, കടയുടമയോട് 'കറാച്ചി സ്വീറ്റ്‌സ്' എന്ന പേര് മാറ്റണമെന്ന് ഭീഷണി

തീവ്രവാദികളുടെ സ്ഥലമായതിനാല്‍ കറാച്ചി എന്ന പേരിനെ വെറുക്കുന്നെന്നും അതിനാല്‍ കറാച്ചി എന്ന വാക്കുമായി യാതൊരു കച്ചവടവും പാടില്ലെന്നും ശിവസേന നേതാവ് പറയുന്നു.

Samayam Malayalam 19 Nov 2020, 1:13 pm
മുംബൈ: കറാച്ചി സ്വീറ്റ്‌സ് എന്ന കടയുടെ പേര് മാറ്റാന്‍ ഉടമയോട് ആവശ്യപ്പെട്ട ശിവസേന നേതാവിന്റെ വീഡിയോ വൈറലാകുന്നു. 'കറാച്ചി സ്വീറ്റ്‌സ്' എന്ന പേരില്‍ 'കറാച്ചി' എന്ന പദം മാറ്റി മറാത്തി ഭാഷയില്‍ എന്തെങ്കിലും നല്‍കണമെന്ന് ശിവസേന നേതാവ് നിതിന്‍ നന്ദഗാവ്കര്‍ കടയുടമയെ പ്രേരിപ്പിക്കുന്ന വീഡിയോ ആണ് പ്രചരിക്കുന്നത്. ഉടമയെ ഭീഷണിപ്പെടുത്തിയത് കൂടാതെ കറാച്ചി എന്ന ഭാഗം മാത്രം പത്രംകൊണ്ട് മൂടിയിരിക്കുകയാണ്.
Samayam Malayalam Karachi
കറാച്ചി സ്വീറ്റ്സ് എന്ന കടയുടെ ഉടമയോട് കറാച്ചി എന്ന പേര് മാറ്റണമെന്ന് ശിവസേന നേതാവ് നിതിന്‍ നന്ദനന്ദഗാവ്കര്‍ (Photo: ANI)



Also Read: അമേരിക്കയില്‍ കണ്ണുംനട്ട് ലോകം; ഫൈസര്‍ ക്രിസ്തുമസിന് മുമ്പ്? ഇന്ത്യയ്ക്ക് എപ്പോള്‍ എപ്പോള്‍ പ്രതീക്ഷിക്കാം?

'കറാച്ചി' എന്ന സ്ഥലം പാകിസ്ഥാനില്‍ ആയതിനാല്‍ ആ വാക്കില്‍ പ്രശ്‌നമുണ്ടെന്ന് നിതിന്‍ പറയുന്നതായി വീഡിയോയിലൂടെ കേള്‍ക്കാം. തന്റെ പിതാവ് പാകിസ്ഥാനില്‍ നിന്നു വന്നതാണന്നും വിഭജനത്തിന് ശേഷം കുടുംബം ഇന്ത്യയിലേക്ക് താമസം മാറ്റിയെന്നും കടയുടമ ശിവസേന നേതാവിനോട് പറഞ്ഞു.

ഇന്ത്യയിലേക്ക് വന്നതിന് സ്വാഗതം ചെയ്യുന്നെന്നും പക്ഷേ കടയുടെ പേര് മാറ്റണമെന്നും നേതാവ് ആവശ്യപ്പെട്ടു. ഉടമയുടെ പിതാവിന്റെ പേരിലോ മറാത്തി ഭാഷയിലോ മറ്റെന്തെങ്കിലും പേര് നല്‍കാമെന്നാണ് നേതാവിന്റെ നിര്‍ദേശം.


'കറാച്ചി എന്ന പേരിനെ വെറുക്കുന്നു. കാരണം, അത് തീവ്രവാദികളുടെ സ്ഥലമാണ്. കറാച്ചി എന്ന വാക്കുമായി യാതൊരു കച്ചവടവും പാടില്ല. നിങ്ങളുടെ പേര്, പിതാവിന്റെ പേര്, മുത്തച്ഛന്റെ പേര് ഉണ്ടല്ലോ, എന്തിനാണ് കറാച്ചി?', ശിവസേന നേതാവ് ചോദിച്ചു. 'നിങ്ങള്‍ പേര് മാറ്റണം, അതിനായി സമയം നല്‍കുന്നു', അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Also Read: യുഎഇയില്‍ നിന്ന് നാട്ടിലേക്ക് വരുന്നുണ്ടോ? വിസ അപേക്ഷയ്ക്ക് ഈ 6 കാര്യങ്ങള്‍ ശ്രദ്ധിക്കണം

സമാന സംഭവത്തില്‍ 2009 ജനുവരിയില്‍ മുളുന്ദ് ആസ്ഥാനമായുള്ള കറാച്ചി സ്വീറ്റ്‌സ് ഉടമയ്ക്ക് മുന്നറിയിപ്പ് കത്ത് അയച്ചതിന് മുംബൈ പോലീസ് ആറ് മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന (എംഎന്‍എസ്) അംഗങ്ങളെ അറസ്റ്റ് ചെയ്തിരുന്നു. കടയുടെ പേര് എംഎന്‍എസ് ഉടമയോട് മാറ്റാന്‍ ആവശ്യപ്പെട്ടിരുന്നു. 'ഭീകരാക്രമണത്തിന് ശേഷം പാകിസ്ഥാനുമായി ബന്ധമുള്ള എന്തും അസ്വസ്ഥതയുണ്ടാക്കുന്നു'വെന്ന് എംഎന്‍എസ് നേതാവ് ഷിഷിര്‍ ഷിന്‍ഡെ അന്ന് പറഞ്ഞിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്