ആപ്പ്ജില്ല

2014ൽ കൊടുത്ത വാഗ്ദാനങ്ങളെപ്പറ്റി ബിജെപി മറുപടി പറയണം: ശിവസേന

കശ്മീര്‍ താഴ്‍‍വര, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമെന്നും മെയ് 23ന് ജനങ്ങളുടെ മൻ കീ ബാത്ത് പുറത്തുവരുമെന്നും ശിവസേന മുന്നറിയിപ്പ് നൽകി. ശിവസേന മുഖപത്രമായ സാമ്‍‍നയിൽ പ്രസിദ്ധീകരിച്ച മുഖപത്രത്തിലൂടെയാണ് ബിജെപിയ്ക്ക് ശിവസേന മുന്നറിയിപ്പ് നല്‍കിയത്.

Samayam Malayalam 12 Mar 2019, 2:15 pm

ഹൈലൈറ്റ്:

  • 2014ൽ നല്‍കിയ വാഗ്ദാനങ്ങള്‍ പാലിക്കപ്പെട്ടിട്ടില്ല
  • ജനങ്ങളുടെ ചോദ്യത്തിന് ഉത്തരം നല്‍കിയില്ലെങ്കിൽ അവര്‍ ബാലറ്റ് ബോക്സിലൂടെ പ്രതികരിക്കും
  • മെയ് 23ന് ജനങ്ങളുടെ മൻ കീ ബാത്ത് പുറത്തുവരും
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam modi
മുംബൈ: 2014 ലോക്സഭാ തെരഞ്ഞെടുപ്പിൽ ജനങ്ങള്‍ക്ക് ബിജെപി നല്‍കിയ വാഗ്ദാനങ്ങൾ ഓര്‍മിപ്പിച്ച് ശിവസേന. 2014ൽ നൽകിയ വാഗ്ദാനങ്ങളെപ്പറ്റിയുള്ള ചോദ്യങ്ങള്‍ക്ക് മറുപടി നൽകാൻ തയ്യാറായിരുന്നോളൂ എന്നാണ് ബിജെപിയ്ക്ക് ശിവസേന മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്.
കശ്മീര്‍ താഴ്‍‍വര, രാമക്ഷേത്ര നിര്‍മാണം തുടങ്ങിയ വാഗ്ദാനങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു വരുമെന്നും മെയ് 23ന് ജനങ്ങളുടെ മൻ കീ ബാത്ത് പുറത്തുവരുമെന്നും ശിവസേന മുന്നറിയിപ്പ് നൽകി. ശിവസേന മുഖപത്രമായ സാമ്‍‍നയിൽ പ്രസിദ്ധീകരിച്ച മുഖപത്രത്തിലൂടെയാണ് ബിജെപിയ്ക്ക് ശിവസേന മുന്നറിയിപ്പ് നല്‍കിയത്. മഹാരാഷ്ട്രയിൽ ബിജെപിയുമായി സഖ്യം പ്രഖ്യാപിച്ചതിനു ശേഷവും ശിവസേന ബിജെപി വിമര്‍ശനം തുടരുന്നുവെന്നതാണ് ശ്രദ്ധേയം.

ജനങ്ങളെ അധികകാലം മണ്ടന്മാരാക്കാൻ കഴിയില്ലെന്നാണ് ചരിത്രം പറയുന്നതെന്ന് ശിവസേന ഓര്‍മിപ്പിച്ചു. ജനങ്ങൾക്ക് നിരവധി ചോദ്യങ്ങളുണ്ട്. അവയ്ക്ക് ഉത്തരം ലഭിച്ചില്ലെങ്കിൽ അവര്‍ ബാലറ്റ് ബോക്സിലൂടെ ഉത്തരം കണ്ടെത്തുമെന്നും ശിവസേന മുന്നറിയിപ്പ് നല്‍കി.

രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ചും കശ്മീര്‍ വിഷയത്തിലും സര്‍ക്കാര്‍ വാഗ്ദാനം നിറവേറ്റിയില്ലെന്ന വിമര്‍ശനവുമായി നേരത്തെ പാര്‍ട്ടി അധ്യക്ഷൻ ഉദ്ദവ് താക്കറെ രംഗത്തെത്തിയിരുന്നു. 2019 ആയിട്ടും ഈ പ്രശ്നങ്ങള്‍ പരിഹരിക്കപ്പെട്ടിട്ടില്ല. ജനങ്ങള്‍ ചോദിക്കുമ്പോള്‍ ഇതിന് മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്