ആപ്പ്ജില്ല

രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവ്

കേരളത്തില്‍ ആകെ 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 150 പേരേയുള്ളൂ

TNN 7 Feb 2018, 8:07 pm
ന്യൂഡൽഹി: രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവുണ്ടെന്ന് കേന്ദ്രസര്‍ക്കാര്‍. നിലവിലെ കണക്കനുസരിച്ച്‌ 6500 ഐ.എ.എസ് ഓഫീസര്‍മാരാണ് ഭരണ നിര്‍വഹണത്തിനായി ഇപ്പോള്‍ ആവശ്യമുള്ളത്. എന്നാല്‍ 2017 ജനുവരി ഒന്നിലെ കണക്കനുസരിച്ച്‌ 5,004 ഉദ്യോഗസ്ഥരെ ജോലിയിലുള്ളൂവെന്ന് പഴ്സനേല്‍ മന്ത്രാലയം സഹമന്ത്രി ജിതേന്ദ്ര സിങ് ലോക്സഭയില്‍ എഴുതിനല്‍കിയ മറുപടിയില്‍ പറയുന്നു.
Samayam Malayalam shortage of nearly 1500 ias officers in india
രാജ്യത്ത് 1496 ഐ.എ.എസ് ഓഫീസര്‍മാരുടെ കുറവ്


കേരളത്തില്‍ ആകെ 231 ഐഎഎസ് ഉദ്യോഗസ്ഥര്‍ വേണ്ടിടത്ത് 150 പേരേയുള്ളൂ. കഴിഞ്ഞ ആറു വര്‍ഷമായി ഐഎഎസ് തസ്തികയിലേക്കു നേരിട്ടുള്ള നിയമനം 180 ആക്കി കേന്ദ്രം വര്‍ധിപ്പിച്ചിരുന്നു. എന്നിട്ടും കുറവു നേരിടുന്നുവെന്നാണു ലോക്സഭയിലെ രേഖയില്‍നിന്നു വ്യക്തമാകുന്നത്.

ഏറ്റവും കൂടുതല്‍ ഒഴിവുകളുള്ള സംസ്ഥാനങ്ങളുടെ കണക്ക്. യഥാര്‍ഥത്തില്‍ ആവശ്യമുള്ളത് ബ്രാക്കറ്റില്‍. ഉത്തര്‍പ്രദേശ്-515(621), കേരളം-150(231), ബിഹാര്‍-243(342), വെസ്റ്റ്ബംഗാള്‍-277(359), തമിഴ്നാട്-289(376), രാജസ്ഥാന്‍-243(313), ജാര്‍ഖണ്ഡ്-144(215), ഹരിയാണ-155(205), ഗുജറാത്ത്-241(297), ഹിമാചല്‍ പ്രദേശ്-115(147), ജമ്മുകശ്മീര്‍-91(137), നാഗാലാന്‍ഡ്-67(94), സിക്കിം-37(48), തെലങ്കാന-130(208), പഞ്ചാബ്-182(221), ചത്തീസ്ഗഢ്-154(193) എന്നിങ്ങനെയാണ്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്