ആപ്പ്ജില്ല

വോട്ട് കുറവാണെങ്കിൽ പിന്മാറട്ടെയെന്ന് മീര കുമാർ

പ്രധാനമായും കോൺഗ്രസ്, ജനതാദൾ പാർട്ടികളുടെ പിന്തുണയാണ് മീര തേടിയത്.

TNN 1 Jul 2017, 5:13 pm
ബെംഗലൂരു: വരാനിരി ക്കുന്ന പ്രസിഡന്‍റ് തെരഞ്ഞെടുപ്പിലെ ജയസാധ്യതയെ കുറിച്ചുള്ള ചോദ്യത്തിന് വോട്ടുകളുടെ എണ്ണം കുറവാണെങ്കിൽ മത്സരത്തിൽ നിന്ന് താൻ പിന്മാറാറാണോ എന്ന് പ്രതിപക്ഷ സ്ഥാനാർഥി മീര കുമാർ. തെരഞ്ഞെടുപ്പിന് വോട്ട് തേടി ബെംഗലൂരുവിൽ എത്തിയതായിരുന്നു മീര. പ്രധാനമായും കോൺഗ്രസ്, ജനതാദൾ പാർട്ടികളുടെ പിന്തുണയാണ് മീര തേടിയത്.
Samayam Malayalam should i withdraw because i dont have numbers asks meira kumar
വോട്ട് കുറവാണെങ്കിൽ പിന്മാറട്ടെയെന്ന് മീര കുമാർ


കർണാടക പ്രദേശ് കോൺഗ്രസ് ഓഫീസിൽ നടന്ന പത്രസമ്മേളനത്തിൽ രാം നാഥ് കോവിന്ദിന് വിജയം ഏകദേശം ഉറപ്പാണെന്നിരിക്കെ എന്തിനാണ് മീര മത്സരിക്കുന്നത് എന്ന് ചോദിച്ചു. വിജയിയെ നേരത്തെ തീരുമാനിച്ചു കഴിഞ്ഞുവെങ്കിൽ ഈ തെരഞ്ഞെടുപ്പ് തന്നെ എന്തിനാണ് എന്നാണ് തന്‍റെ ചോദ്യമെന്ന മറുചോദ്യത്തിലൂടെ അവർ അതിന് മറുപടി നൽകി.

നമ്മുടെ രാജ്യത്തെ വിദ്യാഭ്യാസമുള്ള ജനത പോലും ഈ തെരഞ്ഞെടുപ്പിനെ രണ്ട് ദളിതർ തമ്മിലുള്ള മത്സരമായി തരം താഴ്ത്തുന്നത് തികച്ചും നിർഭാഗ്യകരമാണെന്നും അവർ പറഞ്ഞു. ഇത്രയും വലിയ തെരഞ്ഞെടുപ്പിൽ ജാതി ഒരു വലിയ ചർച്ച വിഷയമാകുന്നത് അംഗീകരിക്കാനാവില്ലെന്നും നമ്മുടെ മനോഗതി മാറേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നും മീര കുമാർ പറഞ്ഞു.

Should I withdraw because I don't have numbers, asks Meira Kumar

Meira Kumar on her campaign trip, affirms its high time for our citizents to change the attitude

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്