ബെംഗലൂരു: ദക്ഷിണേന്ത്യൻ സംസ്ഥാനമായ കർണാടകയിൽ നിയമസഭാ തെരഞ്ഞെടുപ്പ് അടുത്ത് വരികയാണ്. ഇന്ത്യയിൽ നിലവിൽ വളരെ കുറച്ച് സംസ്ഥാനങ്ങൾ മാത്രം ഭരിക്കുന്ന കോൺഗ്രസിന് കർണാടകയിലെ തെരഞ്ഞെടുപ്പ് വളരെ നിർണായകമാണ്. സംസ്ഥാനം പിടിക്കാൻ ബിജെപിയും പ്രവർത്തനങ്ങൾ തുടങ്ങിക്കഴിഞ്ഞു.
സിനിമാ തിയേറ്ററുകൾ കേന്ദ്രീകരിച്ചാണ് മുഖ്യമന്ത്രി സിദ്ദരാമയ്യയുടെ നേതൃത്വത്തിലുള്ള കോൺഗ്രസ് ആദ്യ പ്രചാരണത്തിന് തുടക്കമിട്ടിരിക്കുന്നത്. സർക്കാരിൻെറ നേട്ടങ്ങൾ ചേർത്ത് തയ്യാറാക്കിയിട്ടുള്ള മൂന്ന് മിനിറ്റ് ഒമ്പത് സെക്കൻറുള്ള വീഡിയോയാണ് തിയേറ്ററുകളിൽ പ്രദർശിപ്പിക്കുന്നത്.
സിനിമ തുടങ്ങുന്നതിന് മുമ്പും ഇടവേളയിലുമാണ് ഇത് കാണിക്കുന്നത്. കഴിഞ്ഞ 20 ദിവസത്തോളമായി സംസ്ഥാനത്തെ 1200ലധികം തിയേറ്ററുകളിൽ ഇത് പ്രദർശിപ്പിക്കുന്നുണ്ട്. കോൺഗ്രസ് സർക്കാരിൻെറ ക്ഷേമ പ്രവർത്തനങ്ങൾ, വികസന പദ്ധതികൾ, ഓരോ ജില്ലകളിലെയും പ്രധാന പ്രവർത്തനങ്ങൾ എന്നിവയെല്ലാം വീഡിയോയിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്.
പ്രചരണ വീഡിയോക്കെതിരെ ഇപ്പോൾ പ്രതിപക്ഷ പാർട്ടികൾ രംഗത്തെത്തിയിട്ടുണ്ട്. സർക്കാരിൻെറ പബ്ലിക് റിലേഷൻസ് വകുപ്പും 'ക്യൂബ' ഏജൻസിയും ചേർന്നാണ് പ്രചരണത്തിന് നേതൃത്വം നൽകുന്നത്. ഒരു മിനിറ്റിന് 10000 രൂപയാണ് സംപ്രേഷണത്തിനുള്ള തുക.