Please enable javascript.Mallika Rajput Death,​നടിയും ഗായികയുമായ മല്ലികാ രാജ്പുത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ - singer and actor mallika rajput found dead in home in up - Samayam Malayalam

​നടിയും ഗായികയുമായ മല്ലികാ രാജ്പുത് വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ

Authored byജി​ന്‍റോ ജെയിംസ് മാളിയേക്കൽ | Samayam Malayalam 14 Feb 2024, 8:11 am
Subscribe

രാഷ്ട്രീയത്തിലും മല്ലിക രജ്പുത് തിളങ്ങിയിരുന്നു. 2016ൽ അവർ ബിജെപിയിൽ ചേർന്നു. പിന്നീട്, രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടി വിടുകയും ചെയ്തു. 2022 മുതൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു

ഹൈലൈറ്റ്:

  • രാഷ്ട്രീയത്തിലും മല്ലിക രജ്പുത് തിളങ്ങിയിരുന്നു. 2016ൽ അവർ ബിജെപിയിൽ ചേർന്നു.
  • പിന്നീട്, രണ്ട് വർഷത്തിന് ശേഷം അവർ പാർട്ടി വിടുകയും ചെയ്തു.
  • 2022 മുതൽ ഭാരതീയ സവർണ സംഘ് നാഷണൽ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു
mallika rajputh
മല്ലിക രജ്പുത്
സുൽത്താൻപുർ: നടിയും ഗായികയുമായ മല്ലികാ രാജ്പുത് (35) എന്നറിയപ്പെടുന്ന വിജയ് ലക്ഷ്മിയെ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. പ്രഥമദൃഷ്ട്യാ ആത്മഹത്യയാണെന്നാണ് പോലീസ് നിഗമനം. എന്നാൽ, മരണകാരണം എന്താണെന്നറിയാൻ പോസ്റ്റുമോർട്ടം റിപ്പോർട്ട് വരേണ്ടതുണ്ടെന്നും പോലീസ് വ്യക്തമാക്കി.


ഉത്തർപ്രദേശിലെ സിതാകുണ്ട് പ്രദേശത്ത് സ്വവസതിയിലെ വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ച നിലയിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. എപ്പോഴാണ് സംഭവം നടന്നതെന്ന് അറിയില്ലെന്ന് നടിയുടെ അമ്മ പ്രതികരിച്ചത്. രാത്രി ഉറങ്ങാൻ പോയതിന് ശേഷം മകളെ കണ്ടില്ലെന്നും ആത്മഹത്യയെങ്കിൽ അതിനുള്ള കാരണം എന്താണെന്ന് അറിയില്ലെന്നും അമ്മ പറഞ്ഞു.

Also Read : അബുദാബിയിലെ ആദ്യ ഹിന്ദു ശിലാക്ഷേത്രം മോദി ഇന്ന് വിശ്വാസികള്‍ക്കായി സമര്‍പ്പിക്കും

2014ൽ കങ്കണാ റണൗട്ട് നായികയായ നിവോൾവർ റാണി എന്ന ചിത്രത്തിൽ സഹനടിയായിരുന്നു. ഈ വേഷം അവർക്ക് ഏറെ ജനശ്രദ്ധ നേടിക്കൊടുക്കുകയും ചെയ്തിരുന്നു. അതിന് പിന്നാലെ തന്നെ ഗായകൻ ഷാൻ ആലപിച്ച യാരാ തുഝേ എന്ന ആൽബവും മില്ലികയെ കൂടുൽ ജനപ്രീതി നേടിക്കൊടുത്തിരുന്നു. കഥക് നൃത്ത പരിശീലകയായിരുന്നു. ഗസലുകൾ എഴുതുകയും വേദികളിൽ അവതരിപ്പിക്കുകയും ചെയ്തിരുന്നു.

Also Read : 42 തൂണുകൾ, 600 മീറ്റർ; കൂറ്റന്‍ തൂണുകള്‍ക്കു മുകളിലൂടെ ദേശീയപാത; കീഴാറ്റൂര്‍ - മാന്ധംകുണ്ട് മേല്‍പ്പാലം സജ്ജമാവുന്നു

കാലാരംഗതത്തിന് പുറമെ, രാഷ്ട്രീയത്തിലും മല്ലിക ശ്രദ്ധേയമായ പ്രവർത്തനം നടത്തിയിരുന്നു. 2016ൽ മോദി പ്രഭാവത്തിൽ മയങ്ങി ഇവർ ബിജെപിയിൽ ചേർന്നിരുന്നു. എന്നാൽ രണ്ട് വർഷത്തിനുള്ളിൽ അവർ പാർട്ടി വിടുകയും ചെയ്തു. പിന്നീട്, ഇവർ ആത്മീയമാർഗത്തിലേക്ക് തിരിയുകയായിരുന്നു. 2022ൽ ഭാരതീയ സവർണ സംഘ് ദേശീയ സെക്രട്ടറി ജനറലായി തെരഞ്ഞെടുക്കപ്പെട്ടു.

(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും ഒരു പരിഹാരമല്ല, ആവശ്യമെങ്കിൽ മാനസികാരോഗ്യ വിദഗ്ദ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number - 1056)
കമന്റ് ചെയ്യൂ

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ