ആപ്പ്ജില്ല

സമരംചെയ്യുന്ന കർഷകർക്ക് കമ്പിളി പുതപ്പ് വാങ്ങാൻ പഞ്ചാബി ഗായകന്റെ ഒരു കോടി സഹായം

ഡിസംബറിലെ തണുപ്പിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് സഹായവുമായി ഗായകൻ. കർഷകരുടെ ആവശ്യങ്ങളിൽ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറരുതെന്ന് ഗായകൻ ആവശ്യപ്പെട്ടു.

Samayam Malayalam 5 Dec 2020, 9:50 pm
ന്യൂഡൽഹി: കേന്ദ്രത്തിന്റെ വിവാദ കർഷക നിയമങ്ങൾക്കെതിരെ പ്രതിഷേധിക്കുന്ന കർഷകരെ കാണാനെത്തി പാട്ടുകാരനും പഞ്ചാബി നടനുമായ ദില്‍ജിത് ദൊസാന്‍ഝ്. ഡിസംബറിലെ കൊടും തണുപ്പിൽ പ്രതിഷേധിക്കുന്ന കർഷകർക്ക് അദ്ദേഹം ഒരു കോടി രൂപ സംഭാവനയായി നൽകി. പഞ്ചാബി ഗായകനായ സിൻഘയാണ് ഇക്കാര്യം ഫേസ്ബുക്കിലൂടെ അറിയിച്ചത്.
Samayam Malayalam Diljit Dosanjh
ദില്‍ജിത് ദൊസാന്‍ഝ് |TOI


താൻ കർഷകരെ കാണാനും അവരെ കേൾക്കാനുമാണ് സമരസ്ഥലത്ത് എത്തിയതെന്ന് അദ്ദേഹം പറഞ്ഞു. "ഞാൻ എത്തിയത് നിങ്ങളെ കേൾക്കാനാണ്. എനിക്കു സംസാരിക്കാനല്ല. പഞ്ചാബിലെയും ഹരിയാനയിലെയും കർഷകർക്ക് നന്ദി, ഇവിടെയൊരു ചരിത്രം സൃഷ്ടിക്കുകയാണ്. പ്രശ്നങ്ങളിൽ നിന്നും കേന്ദ്രം ഒഴിഞ്ഞുമാറരുത്," ദില്‍ജിത് ദൊസാന്‍ഝ് പറഞ്ഞു.

കർഷകരുടെ പ്രശ്നത്തിനപ്പുറം വലിയ പ്രശ്നങ്ങളൊന്നും ഇല്ല. കർഷകർ എന്താണോ പറയുന്നത് അത് സർക്കാർ അംഗീകരിക്കണം. എല്ലാവരും സമാധാനത്തോടെയാണ് പ്രതിഷേധിക്കുന്നത്. ഇവിടെ രക്തച്ചൊരിച്ചിലില്ല. സത്യം വളച്ചൊടിക്കുകയാണെന്നും ദില്‍ജിത് ദൊസാന്‍ഝ് പറഞ്ഞു.

അതേസമയം, കേന്ദ്രവും കർഷകരും തമ്മിലുള്ള അഞ്ചാംവട്ട ചർച്ച ഇന്ന് നടന്നു. ബുധനാഴ്ചയാണ് കർഷകരുമായുള്ള കേന്ദ്രത്തിന്റെ അടുത്ത ചർച്ച. ഇന്നു നടന്ന ചർച്ചയിൽ വിവാദ നിയമത്തിൽ രണ്ട് ഭേദഗതികൾ വരുത്താമെന്ന് കേന്ദ്രം പറഞ്ഞെങ്കിലും കർഷകർ വഴങ്ങിയില്ല. രേഖാമൂലം ഉറപ്പു നൽകാമെന്നായിരുന്നു കേന്ദ്ര വാഗ്ദാനം.

പ്രാദേശിക ചന്തകൾക്കും സ്വകാര്യ ചന്തകൾക്കും തുല്യ പരിഗണന, കർഷകരും വ്യാപാരികളും തമ്മിലുള്ള തർക്കം സബ് ഡിവിഷണൽ മജിസ്ട്രേറ്റിന് പകരം സിവിൽ കോടതി പരിഗണിക്കും- ഈ രണ്ട് ഭേദഗതികളാണ് സർക്കാർ മുന്നോട്ടുവെച്ചത്. എന്നാൽ ഇവ സ്വീകാര്യമല്ലെന്ന് കർഷകർ വ്യക്തമാക്കി. നിയമം പൂർണ്ണമായും പിൻവലിക്കണമെന്നാണ് കർഷകരുടെ ആവശ്യം.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്