ബെംഗലൂരു: മുതിർന്ന മാധ്യമപ്രവർത്തക ഗൗരി ലങ്കേഷ് കൊല്ലപ്പെട്ട കേസിൽ കൊലയാളിയുടെ രേഖാചിത്രം പ്രത്യേക അന്വേഷണസംഘം തയ്യാറാക്കി. ഗൗരി ലങ്കേഷിൻ്റെ വീട്ടിൽ നിന്ന് ലഭിച്ച സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിലാണ് രേഖാചിത്രം തയ്യാറാക്കിയതെന്ന് എസ് ഐ ടി വ്യക്തമാക്കി.
അതേസമയം, അന്വേഷണം നടക്കുന്നതിനാൽ ചിത്രം പുറത്തുവിടാൻ അന്വേഷണസംഘം വിസമ്മതിച്ചു. ലഭ്യമായ സി സി ടി വി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ 34നും 38നും ഇടയിൽ പ്രായമുള്ള വ്യക്തിയാണ് കൊല നടത്തിയതെന്നാണ് നിഗമനം.
ഫുൾ കൈ ഷർട്ട് ധരിച്ചിരുന്ന കൊലയാളി കൈയിൽ ഒരു ചരടും കഴുത്തിൽ ഒരു ടാഗും തൂക്കിയിരുന്നു. വൈസറില്ലാത്ത ഹെൽമെറ്റ് ആയിരുന്നു ധരിച്ചിരുന്നത്. രേഖാചിത്രം വരയ്ക്കാൻ ഇതാണ് സഹായകമായത്. ഈ മാസം അഞ്ചാം തിയതി ബെംഗലൂരുവിലെ വസതിക്ക് മുന്നിൽ വെച്ചാണ് ഗൗരി ലങ്കേഷിന് വെടിയേറ്റത്.
ഇതിനിടെ അക്രമികൾ സഞ്ചരിച്ചിരുന്ന ബജാജ് പൾസർ ബൈക്ക് കണ്ടെത്താനുള്ള ശ്രമം അന്വേഷണസംഘം ഊർജ്ജിതമാക്കിയിരിക്കുകയാണ്.
Gauri Lankesh Murder: SIT gets facial profile of killer done
It also scrutinised CCTV camera footage from her house, which the assailant visited twice before the murder on September 5.