ആപ്പ്ജില്ല

കോൺഗ്രസ് സഖ്യം : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിയോജന രേഖയുമായി യെച്ചൂരി

പോളിറ്റ് ബ്യൂറോയുടെ നിലപാടിനോടുള്ള വിയോജിപ്പ് യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കും

TNN 14 Oct 2017, 12:52 pm
ന്യൂഡൽഹി: നിലവിലെ ദേശീയ രാഷ്ട്രീയസാഹചര്യത്തിൽ കോൺഗ്രസുമായി സി പി എം സഖ്യം ഉണ്ടാക്കുന്ന കാര്യത്തിൽ പാർട്ടി കേന്ദ്രകമ്മിറ്റിയിൽ അഭിപ്രായഭിന്നത. കോൺഗ്രസുമായി സഖ്യം വേണ്ടെന്ന നിലപാടാണ് പോളിറ്റ് ബ്യൂറോയുടേത്. എന്നാൽ, ഇക്കാര്യം കേന്ദ്ര കമ്മിറ്റിയിൽ പാർട്ടി ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി അവതരിപ്പിക്കില്ല.
Samayam Malayalam sitaram yechuri on cpm congress alliance
കോൺഗ്രസ് സഖ്യം : സിപിഎം കേന്ദ്രകമ്മിറ്റിയിൽ വിയോജന രേഖയുമായി യെച്ചൂരി


എന്നാൽ, പോളിറ്റ് ബ്യൂറോയുടെ നിലപാടിനോടുള്ള വിയോജിപ്പ് യെച്ചൂരി കേന്ദ്രകമ്മിറ്റിയിൽ അവതരിപ്പിക്കും. ഇക്കാര്യം വ്യക്തമാക്കുന്ന വിയോജനരേഖ കമ്മിറ്റിയിൽ വെയ്ക്കും. പോളിറ്റ് ബ്യൂറോയേക്കാൾ കേന്ദ്രകമ്മിറ്റിക്കാണ് പ്രാധാന്യം എന്നാണ് യെച്ചൂരിയുടെ നിലപാട്. അതേസമയം, യെച്ചൂരിയുടെ നിലപാടിന് പാർട്ടി ബംഗാൾ ഘടകം പിന്തുണ നൽകുമെന്നാണ് റിപ്പോർട്ടുകൾ.

അതേസമയം, മുതിർന്ന നേതാവ് വി എസ് അച്യുതാനന്ദൻ്റെ നിലപാട് എന്തായിരിക്കും എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. സീതാറാം യെച്ചൂരിയുടെ നിലപാടിനെ കേരളഘടകം എതിർക്കാനാണ് സാധ്യത. കേന്ദ്ര കമ്മിറ്റിയിൽ ഭൂരിപക്ഷനിലപാട് അവതരിപ്പിക്കാൻ പ്രകാശ് കാരാട്ടിനെ ആയിരിക്കും ചുമതലപ്പെടുത്തുക.

Sitaram Yechuri on CPM Congress alliance

Sitaram Yechuri not supporting PB's stand in CPM Congress alliance in

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്