പട്ന: ബിഹാര്‍ ഉപമുഖ്യമന്ത്രി സുശീല്‍കുമാര്‍ മോദിയുടെ കാറിന് നേര്‍ക്ക് ആക്രമണമുണ്ടായ സംഭവത്തിൽ ആറ് പേർ അറസ്റ്റിൽ. ചൊവ്വാഴ്ച വൈശാലി ജില്ലയിലെ കലാപെഹാറിൽ വെച്ചാണ് സംഭവമുണ്ടായത്. കാറിന് നേര്‍ക്ക് കല്ലേറുണ്ടായെങ്കിലും മോദി പരുക്കേല്‍ക്കാതെ രക്ഷപെട്ടു. കാറിന്റെ ചില്ല് തകര്‍ന്ന് കാറിനുള്ളിലാകെ ചിതറി.
ബിജെപി നേതാവ് കൂടിയായ മോദിയുടെ നാല് അകമ്പടി വാഹനങ്ങൾക്ക് ആക്രമണത്തിൽ പരിക്കേറ്റിരുന്നു. ആർജെഡി നേതാവ് ലാലു പ്രസാദ് യാദവിൻെറ ശക്തികേന്ദ്രമായ പ്രദേശത്ത് വെച്ചാണ് ആക്രമണം ഉണ്ടായിട്ടുള്ളത്. സംഭവം ഉണ്ടാവുന്നതിന് തൊട്ട് മുമ്പ് ലാലുവിൻെറ മകനും ആർജെഡി നേതാവുമായ തേജസ്വി പ്രസാദ് യാദവിൻെറ വാഹനം ഇത് വഴി കടന്ന് പോയതായി റിപ്പോർട്ടുകളുണ്ട്.
ആർജെഡിയാണ് അക്രമത്തിന് പിന്നിലെന്ന് സുശീൽ കുമാർ മോദി ആരോപിച്ചു. എന്നാൽ ലാലു പ്രസാദ് യാദവ് ആരോപണം നിഷേധിച്ചു. പാർട്ടിയെ കരിവാരി തേക്കാനായി അടിസ്ഥാനരഹിതമായ ആരോപണം ഉന്നയിക്കുകയാണ് മോദിയെന്നാണ് ലാലുവിൻെറ വാദം.
Six arrested after Bihar deputy cm Sushil Kumar Modi’s car attacked
Six people arrested in Bihar after deputy chief minister and BJP leader Sushil Kumar Modi’s car attacked.