ആപ്പ്ജില്ല

ആറ് വയസുകാരി ഹൃദയാഘാതത്തെ തുടർന്ന് മരിച്ചു; സംഭവം ജാർഖണ്ഡിലെ സ്‌കൂളിൽ

അസംബ്ലിക്കിടെ വിദ്യാർഥിനി കുഴഞ്ഞു വീഴുകയായിരുന്നു. ഉടൻ തന്നെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. കുട്ടിക്ക് ഹൃദയസംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ സംശയം ഉയരുന്നുണ്ട്.

Samayam Malayalam 16 Oct 2019, 12:13 pm

ഹൈലൈറ്റ്:

  • സ്‌കൂളിലെ അസംബ്ലിക്കിടെ വിദ്യാർഥിനി കുഴഞ്ഞു വീഴുകയായിരുന്നു
  • ആശുപത്രിയിൽ എത്തിച്ചെങ്കിലും കുട്ടിയെ രക്ഷിക്കാനായില്ല
  • കുട്ടിക്ക് ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്ന കര്യത്തിൽ അവ്യക്തത തുടരുന്നു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam heart attack
ജംഷദ്‌പുർ: സ്‌കൂൾ അസംബ്ലിക്കിടെ ഹൃദയാഘാതത്തെ തുടർന്ന് ആറ് വയസുകാരി മരിച്ചു. ജാർഖണ്ഡിലെ ജംഷദ്‌പുരിലെ ഒരു സ്വകാര്യ സ്‌കൂളിലെ ഒന്നാം ക്ലാസ് വിദ്യാർഥിനിയാണ് മരിച്ചത്.
ചൊവ്വാഴ്‌ച രാവിലെ സ്‌കൂളിൽ നടന്ന അസംബ്ലിക്കിടെ വിദ്യാർഥിനി കുഴഞ്ഞു വീഴുകയായിരുന്നു. അധ്യാപകർ ഉടൻ തന്നെ കുട്ടിയെ സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഹൃദയാഘാതത്തെ തുടർന്നാണ് മരണം സംഭവിച്ചതെന്ന് ഡോക്‌ടർമാർ വ്യക്തമാക്കി.

അതേസമയം കുട്ടിക്ക് കാര്യമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നില്ലെന്നാണ് റിപ്പോർട്ട്. പതിവ് പോലെ സ്‌കൂളിൽ എത്തുമ്പോഴും അസ്വസ്ഥതകളൊന്നും കുട്ടി പ്രകടിപ്പിച്ചിരുന്നില്ല. വിദ്യാർഥിനിക്ക് ഹൃദയ സംബന്ധമായ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടായിരുന്നോ എന്ന കാര്യത്തിൽ വ്യക്തത ലഭിച്ചിട്ടില്ല.

വിദ്യാർഥിനിയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ അധികൃതർ സ്‌കൂളിന് കഴിഞ്ഞ ദിവസം അവധി നൽകി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്