ആപ്പ്ജില്ല

പിടികൂടിയ പാമ്പിന്‍റെ തലയില്‍ ചുംബിച്ചു, പാമ്പുപിടുത്തക്കാരന്‍റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തി മൂര്‍ഖന്‍, വീഡിയോ

പ്രദേശത്ത് രണ്ട് പാമ്പുകളെ കണ്ടതോടെ വീട്ടുകാര്‍ പാമ്പുപിടിത്തക്കാരായ അലക്‌സിനെയും റോണിയെയും വിവരം അറിയിക്കുകയായിരുന്നു. പാമ്പു കടിയേറ്റ ശേഷം രണ്ട് പാമ്പുകളെയും കാട്ടിലേക്ക് വിട്ടു.

Samayam Malayalam 2 Oct 2022, 11:25 am
ബെംഗളൂരു: പിടികൂടിയ പാമ്പിനെ ചുംബിക്കാന്‍ ശ്രമിച്ച പാമ്പുപിടുത്തക്കാരന്റെ ചുണ്ടില്‍ കൊത്തി മൂര്‍ഖന്‍. കര്‍ണാടകയിലെ ശിവമോഗയിലെ ഭദ്രാവതി ബൊമ്മനകട്ടെയിലാണ് സംഭവം. കടിയേറ്റ ഭദ്രാവതി സ്വദേശി അലക്‌സിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
Samayam Malayalam Snake bite mans lip
പിടികൂടിയ പാമ്പിന്റെ തലയില്‍ ചുംബിച്ചതിനു പിന്നാലെ പാമ്പുപിടുത്തക്കാരന്‍റെ ചുണ്ടില്‍ തിരിഞ്ഞുകൊത്തുന്ന മൂര്‍ഖന്‍


Also Read: അച്ഛന്‍ വാങ്ങി കൊടുത്ത റാലി സൈക്കിളില്‍ യാത്ര; കേരളത്തിലെ ആദ്യ പോസ്റ്റ് വുമണ്‍ കെ ആര്‍ ആനന്ദവല്ലി അന്തരിച്ചു

പ്രദേശത്തുനിന്നും പിടികൂടിയ പാമ്പിനെ പിടികൂടി ആള്‍ക്കൂട്ടത്തിന്റെ മുന്നില്‍വെച്ച് തലയില്‍ ചുംബിക്കാന്‍ ശ്രമിച്ചപ്പോള്‍ അലക്‌സിന്റെ ചുണ്ടില്‍ പാമ്പ് തിരിഞ്ഞുകൊത്തുകയായിരുന്നു. തുടര്‍ന്ന്, അലക്‌സിന്റെ കൈയില്‍ നിന്ന് പാമ്പ് വഴുതി നിലത്തുവീണു.


Also Read: 15 വർഷത്തെ പ്രവാസ ജീവിതം, യൂസഫ് ഹാജി സ്വന്തമാക്കിയത് ഇരുന്നൂറിലധികം രാജ്യങ്ങളുടെ അയ്യായിരത്തോളം സ്റ്റാമ്പുകള്‍

പ്രദേശത്ത് രണ്ട് പാമ്പുകളെ കണ്ടതോടെ വീട്ടുകാര്‍ പാമ്പുപിടിത്തക്കാരായ അലക്‌സിനെയും റോണിയെയും വിവരം അറിയിക്കുകയായിരുന്നു. പാമ്പു കടിയേറ്റ ശേഷം രണ്ട് പാമ്പുകളെയും കാട്ടിലേക്ക് വിട്ടു. കടിയേറ്റ ഇയാള്‍ സുഖം പ്രാപിച്ചതിനെ തുടര്‍ന്ന് ആശുപത്രി വിട്ടു. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിച്ചതോടെ നിരവധി പേരാണ് വിമര്‍ശനവുമായി രംഗത്തു വന്നത്.

Read Latest National News and Malayalam News

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്