ആപ്പ്ജില്ല

"ഏഴ് തലയുള്ള പാമ്പിന്‍റെ തോല്‍"; ചിലര്‍ ആരാധന നടത്തി; നുണയെന്ന് വിദഗ്‍ധര്‍

ഏഴ് തലയുള്ള പാമ്പിന്‍റെ തോല്‍ കണ്ടെത്തിയെന്ന് പ്രചാരണം. പാമ്പിന്‍പടം കണ്ട് പൂജയ്‍ക്കും ആരാധനയ്‍ക്കും ശ്രമിച്ച് ഗ്രാമീണര്‍. നുണയെന്ന് വിദഗ്‍ധര്‍. പാമ്പുകള്‍ക്ക് രണ്ട് തല തന്നെ അപൂര്‍വ്വം എന്നും പാമ്പുഗവേഷകര്‍

Samayam Malayalam 10 Oct 2019, 6:19 pm

ഹൈലൈറ്റ്:

  • കര്‍ണാടകത്തില്‍ ഗ്രാമത്തില്‍ പാമ്പ് പടംപൊഴിച്ച തോല്‍
  • ഏഴ് തലകളുള്ള പാമ്പ് പുരാണത്തില്‍ നിന്നെന്ന് ഗ്രാമവാസികള്‍
  • ആള്‍ക്കൂട്ടം തടിച്ചുകൂടി, ചിലര്‍ ആരാധന നടത്തി
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam snake fb
ബെംഗളൂരു: ഏഴ് തലയുള്ള പാമ്പിന്‍റെ തോല്‍ കണ്ടെത്തിയതായി പ്രചാരണത്തെ തുടര്‍ന്ന് ബെംഗളൂരു കനകപുരയില്‍ വന്‍ ആള്‍ക്കൂട്ടം. മാരിഗോവദന എന്ന ഗ്രാമത്തിലാണ് ആളുകള്‍ ഏഴ് തലയുള്ള പാമ്പിന്‍റെ പടം കണ്ടതായി അവകാശപ്പെട്ടത്.
ക്ഷേത്രത്തിന് അടുത്ത് വച്ചാണ് പാമ്പിന്‍തോല്‍ കണ്ടത്. ഇതോടെ വിവിധ കഥകള്‍ പ്രചരിക്കാന്‍ തുടങ്ങി. അധികം വൈകാതെ പുരാണത്തിലെ പാമ്പിനെയാണ് കണ്ടത് എന്ന് പ്രചാരണവും ശക്തമായി. വാര്‍ത്താ ചാനലുകളിലും സോഷ്യല്‍ മീഡിയയിലും വാര്‍ത്ത വ്യാപിച്ചതോടെ നൂറുകണക്കിന് ആളുകള്‍ സ്ഥലത്ത് എത്തി.


ചിലര്‍ കുങ്കുമമവും മഞ്ഞളും ചാലിച്ച് ആരാധനയും തുടങ്ങി. ആറ് മാസം മുന്‍പ് ഇതുപോലെ പാമ്പിന്‍തോല്‍ കണ്ടെത്തിയിരുന്നതായി ഗ്രാമവാസികളില്‍ ഒരാള്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. ഇവിടെ ഒരു ക്ഷേത്രം നിര്‍മ്മിച്ചിരുന്നു. പുതിയ പാമ്പിന്‍തോല്‍ ഈ അമ്പലത്തിന് അടുത്താണ് പുതുതായി കണ്ടെത്തിയ പാമ്പിന്‍തോല്‍.

ഈ വാദം തള്ളുകയാണ് വിദഗ്‍ധര്‍. ഇതുവരെ ലോകത്ത് ഒരിടത്തും ഏഴ് തലകളുള്ള പാമ്പിനെ കണ്ടെത്തിയിട്ടില്ലെന്ന് ഒരു ഗവേഷകന്‍ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. രണ്ട് തലയുള്ള പാമ്പുകളുണ്ട്, അത് അപൂര്‍വ്വമാണ്. മൂന്ന് ആഴ്‍ച്ച മുതല്‍ രണ്ട് മാസംവരെ ഇടവേളകളില്‍ പാമ്പുകള്‍ പടംപൊഴിക്കാറുണ്ട്. ഇക്കാര്യത്തില്‍ അതിശയകരമായി ഒന്നുമില്ലെന്നും അദ്ദേഹം പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്