ആപ്പ്ജില്ല

സാമൂഹ്യപ്രവര്‍ത്തകൻ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു

ലിവര്‍ സിറോസിസ് ബാധിച്ച് ഗുരുതരാവസ്ഥയിൽ ഡൽഹിയിൽ ചികിത്സയിൽ കഴിയവേയാണ് സ്വാമി അഗ്നിവേശിൻ്റെ അന്ത്യം.

Samayam Malayalam 11 Sept 2020, 8:25 pm
ന്യൂഡൽഹി: സാമൂഹ്യപ്രവര്‍ത്തകനും ആര്യസമാജം നേതാവുമായ സ്വാമി അഗ്നിവേശ് (80) അന്തരിച്ചു. ഡൽഹി ഇൻസ്റ്റിറ്റ്യൂട്ട ഓഫ് ലിവര്‍ ആൻ്റ് ബൈലിയറി സയൻസസിൽ ചികിത്സയിൽ കഴിയവേയാണ് അന്ത്യം.
Samayam Malayalam swami agnivesh
സ്വാമി അഗ്നിവേശ്


കരള്‍രോഗ ബാധിതനായിരുന്ന സ്വാമി അഗ്നിവേശ് അതീവഗുരുതരാവസ്ഥയിൽ ചികിത്സയിൽ തുടരുകയായിരുന്നു. സ്വാമി അഗ്നിവേശിൻ്റെ അന്ത്യം വാർത്താ ഏജൻസിയായ എഎൻഐ സ്ഥിരീകരിച്ചു.

"അദ്ദേഹത്തിൻ്റെ നില മോശമായതിനെത്തുടര്‍ന്ന് വൈകിട്ട് ആറുമണിയോടെ ഹൃദയാഘാതമുണ്ടാകുകയായിരുന്നു. ഹൃദയത്തിൻ്റെ പ്രവര്‍ത്തനം വീണ്ടെടുക്കാൻ ശ്രമിച്ചെങ്കിലും 6.30ന് അദ്ദേഹം മരണപ്പെടുകയായിരുന്നു." ആശുപത്രി പുറത്തിറക്കിയ പ്രസ്താവനയിൽ വ്യക്തമാക്കി.


രോഗം മൂർച്ഛിച്ചതോടെ അവയവങ്ങളുടെ പ്രവര്‍ത്തനം നിലച്ച അദ്ദേഹത്തിൻ്റെ ആരോഗ്യം ഡോക്ടര്‍മാര്‍ സസൂക്ഷ്മം നിരീക്ഷിച്ചു വരികയായിരുന്നുവെന്ന് ആശുപത്രി ഇന്ന് അറിയിച്ചിരുന്നു. ആരോഗ്യാവസ്ഥ മോശമായതിനെത്തുടര്‍ന്ന് വെള്ളിയാഴ്ചയാണ് സ്വാമി അഗ്നിവേശിനെ വ്യാഴാഴ്ചയാണ് ഡൽഹിയിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെൻ്റിലേറ്റർ സഹായത്താൽ ചികിത്സയിലായിരുന്നു അദ്ദേഹം.

Also Read: സ്വര്‍ണക്കടത്തിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്തു; സ്ഥിരീകരിച്ച് എൻഫോഴ്സ്മെൻ്റ്

ഹരിയാനയിൽ നിന്നുള്ള എംഎൽഎയായിരുന്ന സ്വാമി അഗ്നിവേശ് വിവിധ മതങ്ങള്‍ തമ്മിലുള്ള സംവാദകൻ എന്ന നിലയിലാണ് പ്രശസ്തനായത്. ആര്യസമാജത്തിൻ്റെ ആശയങ്ങളിൽ ഉറച്ചുനിന്ന സ്വാമി അഗ്നിവേശ് 1970ൽ ആര്യസഭ എന്ന സ്വന്തം രാഷ്ട്രീയ പാര്‍ട്ടി രൂപീകരിച്ചു. പെൺഭ്രൂണഹത്യയ്ക്കെതിരെ ശകതമായി പ്രതികരിച്ച സ്വാമി അഗ്നിവേശ് സ്ത്രീകളുടെ ഉന്നമനത്തിനു വേണ്ടിയും പ്രവര്‍ത്തിച്ചു.

Also Read: കേരളത്തിൽ ഇന്ന് 2988 പേർക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു; 1326 രോഗമുക്തി

2011ൽ രണ്ടാം യുപിഎ സര്‍ക്കാരിൻ്റെ തോൽവിയ്ക്ക് മുന്നോടിയായി, ജൻ ലോക് പാൽ ബിൽ പാസാക്കണമെന്ന് ആവശ്യപ്പെട്ട് നടന്ന ഇന്ത്യ എഗൈൻസ്റ്റ് കറപ്ഷൻ പ്രക്ഷോഭത്തിൽ അണ്ണാ ഹസാരെയ്ക്കൊപ്പം സ്വാമി അഗ്നിവേശ് നേതൃനിരയിലുണ്ടായിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്