ആപ്പ്ജില്ല

20 ഹൃദയാഘാതങ്ങൾ അതിജീവിച്ച് അദിതി ജീവിതത്തിലേക്ക്

സോലാപ്പുർ: നാല് മാസം മാത്രം പ്രായം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹൃദയാഘാതമുണ്ടായത് 20 പ്രാവശ്യം.

Samayam Malayalam 3 Mar 2016, 1:51 pm
സോലാപ്പുർ: നാല് മാസം മാത്രം പ്രായം. കഴിഞ്ഞ രണ്ട് മാസത്തിനിടെ ഹൃദയാഘാതമുണ്ടായത് 20 പ്രാവശ്യം. എന്നാൽ സൊലാപ്പൂരിലെ ഈ പെൺകുട്ടി രോഗത്തെ അതിജീവിച്ച് അത്ഭുതശിശുവിനെപ്പോലെ ജീവിതത്തിലേക്ക് തിരിച്ച് കയറുകയാണ്. അദിതി ഗിൽബൈൽ എന്ന ഈ പെൺകുഞ്ഞ് ഡോക്ടർമാർക്കും അത്ഭുതശിശുവാകുകയാണ്.
Samayam Malayalam solapur toddler survives 20 heart attacks over 2 months
20 ഹൃദയാഘാതങ്ങൾ അതിജീവിച്ച് അദിതി ജീവിതത്തിലേക്ക്


ജന്മനാ അനോമലസ് ലെഫ്റ്റ് കൊറോണറി ആർട്ടറി ഫ്രം പൾമനറി ആർട്ടറി എന്ന അപൂർവരോഗബാധിതയായിരുന്നു അദിതി. മൂന്ന് ലക്ഷത്തിൽ ഒരാൾക്ക്മാത്രം സംഭവിക്കുന്ന രോഗമാണിത്. ശരീരത്തിലേക്ക് ഓക്സിജൻ എത്തിക്കുന്ന രക്തക്കുഴലുകൾക്കുണ്ടാകുന്ന പ്രശ്നം മൂലം ഹൃദയത്തിലേക്ക് ഓക്സിജൻ ചെല്ലാതെ വരികയും ഹൃദയാഘാതം ഉണ്ടാവുകയുമായിരുന്നു. ജനുവരിയിലാണ് അദിതിയിൽ രോഗലക്ഷണങ്ങൾ കണ്ടത്. രണ്ട് മാസം മാത്രമുള്ളപ്പോഴായിരുന്നു അത്. ശ്വാസമെടുക്കാനും മുലപ്പാൽ കുടിക്കാനും കുട്ടിക്കാവുമായിരുന്നില്ലെന്ന് കുട്ടിയുടെ അമ്മ പ്രീതി പറയുന്നു.

മുംബൈയിലെ രണ്ട് മാസം മുൻപ് ഹൃദയശസ്ത്രക്രിയക്ക് വിധേയയായിരുന്നു. എട്ട്, ഒൻപത് മാസം കഴിയുമ്പോഴേക്കും ഈ പെൺകുട്ടി തികച്ചും സാധാരണ ജീവിതത്തിലേക്ക് എത്തുമെന്നാണ് ഡോക്ടർമാരുടെയും പ്രതീക്ഷ.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്