ആപ്പ്ജില്ല

പാക് വെടിവെപ്പ്; സൈനികനും എട്ടുവയസ്സുകാരിയും മരിച്ചു

രജൗറി മേഖലയിലുണ്ടായ സ്‌ഫോടനത്തിലാണ്‌ ബങ്കറിനു മേല്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ച് മുദഷീര്‍ അഹമ്മദ് എന്ന സൈനികന്‍ കൊല്ലപ്പെട്ടത്.

TNN 17 Jul 2017, 5:30 pm
ശ്രീനഗര്‍: അതിര്‍ത്തിയില്‍ പാക് സൈന്യം നടത്തിയ വെടിവെയ്പ്പില്‍ ഒരു ഇന്ത്യന്‍ സൈനികനും പെണ്‍കുട്ടിയും കൊല്ലപ്പെട്ടു. പൂഞ്ച് മേഖലയിലുണ്ടായ ഷെല്‍ ആക്രമണത്തിലാണ് ഏഴു വയസ്സുകാരി സെയ്ദ കൊല്ലപ്പെട്ടത്. പൂഞ്ച് ജില്ലയിലെ ബലാകോട്ട്‌ സ്വദേശിയാണ് പെണ്‍കുട്ടി.
Samayam Malayalam soldier and girl 8 killed in pak firing in jammu and kashmir
പാക് വെടിവെപ്പ്; സൈനികനും എട്ടുവയസ്സുകാരിയും മരിച്ചു


രജൗറി മേഖലയിലുണ്ടായ സ്‌ഫോടനത്തിലാണ്‌ ബങ്കറിനു മേല്‍ മോര്‍ട്ടാര്‍ ഷെല്‍ പതിച്ച് മുദഷീര്‍ അഹമ്മദ് എന്ന സൈനികന്‍ കൊല്ലപ്പെട്ടത്. 37 കാരനായ മുദഷീര്‍ വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. മോര്‍ട്ടാര്‍ ഷെല്‍ ആക്രമണത്തില്‍ മൂന്ന്‌ പ്രദേശവാസികള്‍ക്കും പരുക്കേറ്റിട്ടുണ്ട്.

ഇന്ന് രാവിലെ 7.30ഓടെയാണ് നിയന്ത്രണരേഖയ്ക്ക് സമീപം യാതൊരു പ്രകോപനവുമില്ലാതെ പാകിസ്താന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചത്. പാകിസ്താന്റെ ഭാഗത്തു നിന്ന് വെടിനിര്‍ത്തല്‍ കരാര്‍ ലംഘനം തുടരുകയാണെങ്കില്‍ ഇന്ത്യ ശക്തമായ മറുപടി നല്‍കുമെന്ന് ​​ ഡയറക്ടര്‍ ജനറല്‍മാര്‍ വ്യക്തമാക്കി.

Soldier And Girl, 8, Killed In Pak Firing In Jammu and Kashmir

A soldier and an 8-year-old girl were killed in firing this morning by Pakistani troops along the border at Jammu and Kashmir

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്