ആപ്പ്ജില്ല

സിദ്ദുവിന് ഐക്യദാർഢ്യം; രണ്ട് മന്ത്രിമാർ രാജിവെച്ചു; അടിയന്തര യോഗം വിളിച്ച് മുഖ്യമന്ത്രി

ഛരൺജിത് സിങ് ഛന്നി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാർ രാജിവെച്ചിരിക്കുന്നത്. സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജിവെച്ചതെന്ന് റസിയ സുൽത്താന പറഞ്ഞു.

Samayam Malayalam 28 Sept 2021, 9:54 pm

ഹൈലൈറ്റ്:

  • സിദ്ദുപക്ഷത്തെ കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നെന്ന് റിപ്പോർട്ട്
  • പഞ്ചാബ് മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു
  • സിദ്ദു ധാർമ്മികതയുള്ള മനുഷ്യനാണെന്ന് രാജിവെച്ച റസിയ പറഞ്ഞു
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam sidhu congress
റസിയ സുൽത്താന, നവജ്യോത് സിങ് സിദ്ദു
അമൃത്സർ: നവജ്യോത് സിങ് സിദ്ദു പഞ്ചാബ് കോൺഗ്രസ് അധ്യക്ഷ സ്ഥാനം രാജിവെച്ചതിനു പിന്നാലെ രാജിവെച്ച് രണ്ട് മന്ത്രിമാർ. റസിയ സുൽത്താനയും പർഗത് സിങ്ങുമാണ് രാജിവെച്ചത്. പഞ്ചാബ് പിസിസി ട്രഷറർ ഗുൽസൻ ചഹലും രാജിവെച്ചു. ഛരൺജിത് സിങ് ഛന്നി സർക്കാരിൽ സത്യപ്രതിജ്ഞ ചെയ്ത് രണ്ട് ദിവസം പിന്നിടുമ്പോഴാണ് മന്ത്രിമാർ രാജിവെച്ചിരിക്കുന്നത്. സിദ്ദുപക്ഷത്തെ കൂടുതൽ മന്ത്രിമാർ രാജിക്കൊരുങ്ങുന്നു എന്നാണ് റിപ്പോർട്ട്.
സിദ്ദുവിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചാണ് രാജിവെച്ചതെന്ന് റസിയ സുൽത്താന പറഞ്ഞു. സിദ്ദു പഞ്ചാബിനു വേണ്ടി പോരാടുകയാണ്. അദ്ദേഹം ധാർമികതയുള്ള മനുഷ്യനാണെന്നും റസിയ പറഞ്ഞു. റസിയ രാജിവെച്ചതിനു പിന്നാലെ പഞ്ചാബ് മുഖ്യമന്ത്രി അടിയന്തര മന്ത്രിസഭാ യോഗം വിളിച്ചു ചേർത്തിരിക്കുകയാണ്.

കനയ്യ കുമാറും ജിഗ്നേഷ് മേവാനിയും കോൺഗ്രസിൽ ചേർന്നു
മന്ത്രിമാരെ തീരുമാനിച്ചതിൽ കടുത്ത അതൃപ്തി അറിയിച്ചാണ് സിദ്ദു രാജിവെച്ചത്. ഒത്തുതീർപ്പിന് വഴങ്ങുന്നത് പഞ്ചാബിന്റെ താൽപര്യങ്ങൾക്ക് വിരുദ്ധമാണെന്ന് രാജിക്കത്തിൽ പറയുന്നു. അമരീന്ദർ സിങ് രാജിവെച്ചപ്പോൾ തനിക്ക് അധികാരം ലഭിക്കുമെന്ന് സിദ്ദു കരുതിയിരുന്നു എന്നാണ് റിപ്പോർട്ട്.

കനയ്യയുടേത് ചതിയെന്ന് ഡി രാജ; സിപിഐയിൽ നിന്നും പുറത്താക്കി
വകുപ്പുകൾ നിശ്ചയിച്ചപ്പോൾ സുഖ്ജീന്ദർ സിങ് റന്ധാവയ്ക്ക് ആഭ്യന്തര വകുപ്പ് നൽകിയതിനെ സിദ്ദു എതിർത്തിരുന്നു. സംസ്ഥാന ഡിജിപി, അഡ്വക്കേറ്റ് ജനറൽ എന്നിവരുടെ നിയമനവും സിദ്ദുവിന്റെ നിർദ്ദേശത്തിനു വിരുദ്ധമായിരുന്നു. തുടർന്നാണ് സിദ്ദു രാജിവെച്ചത്. രാജിവെച്ച ശേഷം നേതാക്കളുമായി ചർച്ച നടത്താൻ സിദ്ദു തയ്യാറായില്ല. സിദ്ദു ആം ആദ്മി പാർട്ടിയിലേക്ക് പോകുമെന്നാണ് അഭ്യൂഹം.

സിദ്ദു സ്ഥിരതയില്ലാത്ത വ്യക്തിയാണെന്ന് നേരത്തേ പറഞ്ഞതല്ലേ? അതിർത്തി സംസ്ഥാനമായ പഞ്ചാബിന് ഒട്ടും യോജിച്ച ആളല്ല അയാൾ. എന്നായിരുന്നു സിദ്ദുവിന്റെ രാജിക്കു പിന്നാലെ അമരീന്ദർ പ്രതികരിച്ചത്. സിദ്ദു അമരീന്ദർ പോരിനൊടുവിലാണ് ക്യാപ്റ്റൻ അമരീന്ദർ സിങ്ങിന് മുഖ്യമന്ത്രി സ്ഥാനം ഒഴിയേണ്ടിവന്നത്. തുടർന്ന് ദളിത് കോൺഗ്രസ് നേതാവായ ഛരൺജിത് സിങ് ഛന്നി മുഖ്യമന്ത്രി സ്ഥാനത്തേക്ക് നിയമിക്കപ്പെട്ടു. സിദ്ദുവിന്റെ പാക്കിസ്ഥാൻ ബന്ധം ഇന്ത്യക്ക് ദോഷം ചെയ്യുമെന്നാണ് മുഖ്യമന്ത്രി സ്ഥാനം രാജിവെച്ച ശേഷം അമരീന്ദർ പറഞ്ഞു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്