ആപ്പ്ജില്ല

പ്രതിപക്ഷ ഐക്യം തുറന്നുകാട്ടി കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ്

ഡിസംബര്‍ 10 നുശേഷം പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ യോഗമാണ് ഇന്ന് ചെന്നൈയില്‍ നടന്നത്

Samayam Malayalam 16 Dec 2018, 8:41 pm
ചെന്നൈ: ഡിഎംകെ സംഘടിപ്പിച്ച കരുണാനിധിയുടെ പ്രതിമ അനാച്ഛാദന ചടങ്ങ് പ്രതിപക്ഷ ഐക്യം തുറന്നുകാട്ടി. ഡിഎംകെ ആസ്ഥാനമായ അണ്ണാ അറിവാളയത്തില്‍ നടന്ന ചടങ്ങ് യുപിഎ ചെയര്‍പേഴ്സണ്‍ സോണിയാ ഗാന്ധിയാണ് ഉദ്ഘാടനം ചെയ്തത്.
Samayam Malayalam DMK




കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രിയും ടിഡിപി നേതാവുമായ ചന്ദ്രബാബു നായിഡു, രജനീകാന്ത്, മുഖ്യമന്ത്രി പിണറായി വിജയന്‍, പുതുച്ചേരി മുഖ്യമന്ത്രി വി നാരായണസ്വാമി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.



അതേസമയം പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, എസ്‍പി നേതാവ് അഖിലേഷ് യാദവ്, ബിഎസ്‍പി നേതാവ് മായാവതി എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തില്ല. ബിജെപിയും ചടങ്ങില്‍ നിന്ന് വിട്ടുനിന്നു.

ഡിസംബര്‍ 10 നുശേഷം പ്രതിപക്ഷ കക്ഷികള്‍ പങ്കെടുക്കുന്ന രണ്ടാമത്തെ യോഗമാണ് ഇന്ന് ചെന്നൈയില്‍ നടന്നത്.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്