ആപ്പ്ജില്ല

ശ്മശാനത്തിൽ മകന്റെ ജന്മദിനം ആഘോഷിച്ച പിതാവിനെതിരെ കേസ്

ശ്മശാനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് മന്ത്രോച്ചാരണവും പ്രത്യേക പൂജയും നടത്തി.

Samayam Malayalam 27 Sept 2018, 6:54 pm
മുംബൈ: ശ്മശാനത്തിൽ മകന്റെ ജന്മദിനം ആഘോഷിച്ച പിതാവിനെതിരെ കേസെടുത്തു. ഔറംഗാബാദ് സ്വദേശി പന്താരി നാഥ് ഷിന്‍ഡെക്കെതിരാണ് കേസെടുത്തത്. മതവികാരം വ്രണപ്പെടുത്തി, ആരാധനാ സ്ഥലം അശുദ്ധമാക്കി എന്നീ പരാതികളെ തുടർന്നാണ് കേസ്. ശ്മശാനത്തില്‍ ബിജെപി പ്രവര്‍ത്തകര്‍ ഗോമൂത്രം തളിച്ച് മന്ത്രോച്ചാരണവും പ്രത്യേക പൂജയും നടത്തി.
Samayam Malayalam birthda celebratin


വർഷങ്ങളായി അന്ധവിശ്വാസങ്ങൾക്കെതിരെ പോരാടുന്ന ഷിൻഡെ അറിയപ്പെടുന്ന സാമൂഹ്യപ്രവർത്തകനാണ്. ശ്മശാനത്തിന് സമീപം താമസിക്കുന്ന ഗ്രാമവാസികളുടെ അന്ധവിശ്വാസം ഇല്ലാതാക്കുന്നതിനുള്ള ശ്രമത്തിന്റെ ഭാഗമായിട്ടാണ് ജന്മദിനാഘോഷം സംഘടിപ്പിച്ചതെന്നാണ് ഷിന്‍ഡെ പറയുന്നത്. ക്ഷണിക്കപ്പെട്ട 200 ഓളം പേർക്കു മാംസം ഉൾപ്പെടെയുള്ള വിഭവസമൃദ്ധമായ ഭക്ഷണമാണ് നല്‍കിയത്.

പ്രേതവും ഭൂതവും പിശാചിന്റെ സാന്നിധ്യവും ഒന്നുമില്ലെന്നു ഗ്രാമീണരെ ബോധ്യപ്പെടുത്താനുളള എളിയ ശ്രമമായിരുന്നു അതെന്നും പന്താരി നാഥ് പറയുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്