ആപ്പ്ജില്ല

എഐഡിഎംകെയോട് ഗുഡ് ബൈ പറഞ്ഞ് നമിത ബിജെപിയിൽ; ഒപ്പം രാധാ രവിയും

നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം അവശേഷിക്കെ തമിഴ്‌നാട്ടിൽ രാഷ്‌ട്രീയ നീക്കങ്ങൾ വേഗത്തിലാകുകയാണ്. എഐഡിഎംകെ വിട്ട് നമിത എത്തിയപ്പോൾ ഡിഎംഎകെ വിട്ടാണ് രാധാ രവി ബിജെപിയിലെത്തിയത്.

Samayam Malayalam 30 Nov 2019, 10:41 pm

ഹൈലൈറ്റ്:

  • തെന്നിന്ത്യൻ താരം നമിത ബിജെപിയി അംഗത്വം സ്വീകരിച്ചു.
  • അണ്ണാഡിംഎംകെ വിടാനുള്ള കാരണം വെളിപ്പെടുത്താതെ നമിത.
  • സിനിമാ താരം രാധാ രവിയും ബിജെപിയിൽ ചേർന്നു.
ഹൈലൈറ്റ്സിനായി ആപ്പ് ഡൗൺലോഡ് ചെയ്യൂ!
Samayam Malayalam namitha
നമിത ബിജെപിയിൽ
ചെന്നൈ: തെന്നിന്ത്യൻ താരം നമിത ബിജെപിയിൽ ചേർന്നു. ഭർത്താവ് വീരേന്ദ്ര ചൗധരിക്കൊപ്പം എത്തിയ താരം ബിജെപി ദേശീയ വർക്കിങ് പ്രസിഡൻ്റ് ജെപി നഡ്ഡയുടെ സാന്നിധ്യത്തിലാണ് അംഗത്വമെടുത്തത്.
എഐഡിഎംകെയുടെ സജീവ പ്രവർത്തകയായിരുന്ന നമിത അപ്രതീക്ഷിതമായി ബിജെപി ക്യാമ്പിലേക്ക് നീങ്ങുകയായിരുന്നു. കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പിൽ പാർട്ടിക്കായി വോട്ട് പിടിക്കാൻ രംഗത്തിറങ്ങിയ താരമാണ് നമിത. പാർട്ടി വിടാനുള്ള കാരണം എന്താണെന്ന് നമിത ഇതുവരെ വ്യക്തമാക്കിയിട്ടില്ല.

നമിതയ്‌ക്കൊപ്പം തമിഴ് സിനിമയിലെ സജീവ സാന്നിധ്യമായ രാധാ രവിയും ബിജെപിയിൽ ചേർന്നു.
ഡിഎംകെ വിട്ട് ജയലളിതയുടെ സമയത്ത് എഐഡിഎംകെയിൽ എത്തിയ രാധാ രവി 2002ൽ സൈദാപ്പേട്ട് നിയോജക മണ്ഡലത്തിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച വ്യക്തികൂടിയാണ്. 2017ൽ വീണ്ടും
ഡിഎംകെയിൽ എത്തിയ അദ്ദേഹം പാർട്ടി പ്രവർത്തനങ്ങളിൽ അകന്നു നിന്നു. ഇതിന് പിന്നാലെയാണ് ബിജെപിയിലെത്തിയത്.

നിയമസഭ തെരഞ്ഞെടുപ്പിന് ഒന്നരവർഷം മാത്രം അവശേഷിക്കെ തമിഴ്‌നാട്ടിൽ സിനിമയിൽ നിന്നുള്ള പല നേതാക്കളും രാഷ്‌ട്രീയ രംഗത്തിറങ്ങി. കമൽഹാസൻ നയിക്കുന്ന മക്കൾ നീതി മയ്യം പാർട്ടിയും രജനികാന്തിൻ്റെ നേതൃത്വത്തിൽ വരുന്ന പാർട്ടിയും തെരഞ്ഞെടുപ്പിനെ ഒറ്റക്കെട്ടായി നേരിടുമെന്ന റിപ്പോർട്ടുകളും മുമ്പ് പുറത്തുവന്നിരുന്നു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്