ആപ്പ്ജില്ല

സ്ത്രീകൾക്ക് ആദ്യ പരിഗണന ഉറപ്പാക്കി ദക്ഷിണ റെയിൽവേ

ഒറ്റക്ക് ട്രെയിൻ യാത്ര നടത്തുന്ന സ്ത്രീകളുടെ എണ്ണം ദക്ഷിണേന്ത്യയിൽ കൂടുതലാണ്

Samayam 8 Mar 2018, 8:21 am
കൊച്ചി: ഒറ്റക്ക് യാത്ര ചെയ്യുന്ന സ്ത്രീകളുടെ സുരക്ഷ ഉറപ്പാക്കാൻ പദ്ധതിയുമായി ദക്ഷിണ റെയിൽവേ. കൂടെ ആരുമില്ലാതെ യാത്ര ചെയ്യുന്ന സ്ത്രീകൾക്ക് ഓരോ സ്ലീപ്പർ കമ്പാര്‍ട്ട്‍മെന്‍റിലും ആറ് ബെർത്തുകൾ മാറ്റിവെക്കും. സെക്കൻഡ്, തേർഡ് എസി കോച്ചുകളിൽ മൂന്ന് ബെർത്തുകളും മാറ്റി വെക്കും. ഇന്ത്യയിലെ മറ്റ് സ്ഥലങ്ങളെ അപേക്ഷിച്ച് ഒറ്റക്ക് ട്രെയിൻ യാത്ര നടത്തുന്ന സ്ത്രീകളുടെ എണ്ണം ദക്ഷിണേന്ത്യയിൽ കൂടുതലാണ്.
Samayam Malayalam southern railway to consider women passengers first
സ്ത്രീകൾക്ക് ആദ്യ പരിഗണന ഉറപ്പാക്കി ദക്ഷിണ റെയിൽവേ


സ്ത്രീകൾ മാത്രമുള്ള ഗ്രൂപ്പ് യാത്രകൾക്ക് റെയിവേ പ്രത്യേകം ആനുകൂല്യം അനുവദിക്കും. ആറ് ബെർത്ത് സ്ത്രീകൾക്ക് അനുവദിക്കാൻ കഴിഞ്ഞില്ലെങ്കിൽ കാൻസലേഷനുകൾ കഴിഞ്ഞ് അവസാന പട്ടിക തയ്യാറാക്കുമ്പോൾ വെയ്റ്റിങ് ലിസ്റ്റിൽ ഉള്ള സ്ത്രീകൾക്ക് ആദ്യ പരിഗണന നൽകും. ആർഎസിയിൽ ഉള്ള സ്ത്രീകൾകളുടെ നമ്പർ ഏതായാലും ആദ്യ ആളെ ഒഴിവാക്കി സ്ത്രീകൾക്ക് പരിഗണന നൽകും.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്