ആപ്പ്ജില്ല

വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ഊന്നൽ: മോദി

14000 കിലോമീറ്ററോളം വരുന്ന പുതിയ 15 റെയിൽവേ ലൈനുകളും അനുവദിച്ചതായി മോദി അറിയിച്ചു

TNN 16 Dec 2017, 4:43 pm
ഷില്ലോങ്: ഭരണപരിഷ്‌കാരങ്ങളും വികസനപ്രവർത്തനങ്ങളും എടുത്ത് പറഞ്ഞ് മോദി മേഘാലയയിൽ. വടക്കു കിഴക്കൻ സംസ്ഥാനങ്ങൾക്ക് വേണ്ടി ചെയ്ത വികസനപ്രവർത്തനങ്ങൾ എടുത്ത് പറഞ്ഞാണ് മോദി സംസാരിച്ചത്. ഷില്ലോങ്- നൊങ്‍സ്റ്റോയിൻ- രോങ്ജെങ്–ടോറ റോഡ് ഉദ്‌ഘാടനം ചെയ്യാനെത്തിയതായിരുന്നു മോദി.
Samayam Malayalam special focus on northeast states says modi
വടക്കുകിഴക്കൻ സംസ്ഥാനങ്ങളുടെ വികസനത്തിന് ഊന്നൽ: മോദി


ഗതാഗത സൗകര്യങ്ങൾ മെച്ചപ്പെടുത്തി വികസനം കൊണ്ടുവരാനാണ് ബിജെപി ശ്രമിക്കുന്നത്. പുതിയ പാത യാഥാർഥ്യമാകുന്നതോടെ ഷില്ലോങ്ങും ടോറയും തമ്മിലുള്ള യാത്രാസമയം കുറയും. ബിജെപി കേന്ദ്രത്തിൽ അധികാരത്തിലേറിയപ്പോൾ തന്നെ കേന്ദ്രമന്ത്രിമാരിൽ ഒരാൾ വടക്കു കിഴക്കൻ സംസ്ഥാനങ്ങൾ സന്ദർശിക്കണമെന്ന് നിർദേശം നൽകിയിരുന്നെന്ന് മോദി പ്രസംഗത്തിനിടെ അനുസ്‌മരിച്ചു. വടക്കുകിഴക്കൻ സംസ്ഥാനങ്ങളെ യോജിപ്പിക്കുന്ന 4000 കിലോമീറ്ററോളമുള്ള ദേശീയ പാതക്ക് അനുമതി നൽകിയതായി പ്രധാനമന്ത്രി അറിയിച്ചു.

32000 കോടി രൂപ ഇതിനായി അനുവദിച്ചു. 14000 കിലോമീറ്ററോളം വരുന്ന പുതിയ 15 റെയിൽവേ ലൈനുകളും അനുവദിച്ചതായി മോദി അറിയിച്ചു. ഇവയെല്ലാം സംസ്ഥാന വികസനം ലഷ്യമിട്ട് മാത്രമാണ്. മേഘാലയ ടൂറിസം വികസിപ്പിക്കുന്നതിനായി 100 കോടി രൂപ വകയിരുത്തിയിട്ടുണ്ട്. മൊറാർജി ദേശായിക്ക് ശേഷം വടക്കുകിഴക്കൻ സംസ്ഥാന കൗൺസിലിൽ പങ്കെടുത്ത ഏക പ്രധാനമന്ത്രി താനാണെന്നും മോദി അവകാശപ്പെട്ടു.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്