സമാജ് വാദി പാർടി നേതാവായ അഖിലേഷ് യാദവിനെ പിന്തുണച്ച് മുദ്രാവാക്യം വിളിച്ചതിന് ഭിന്നശേഷിക്കാരന്റെ വായിൽ വടികുത്തിയിറക്കാൻ ശ്രമിച്ച് ബിജെപി നേതാവ് മുഹമ്മദ് മിയാൻ . ഉത്തർപ്രദേശിലെ സാമ്പാലിൽ വെച്ചുനടന്ന സംഭവം സമൂഹമാധ്യമം വഴിയാണ് പുറത്തെത്തിയത്. റോഡിൽ നിൽക്കുന്ന ഭിന്നശേഷിക്കാരനടുത്തെത്തിയ ബിജെപി നേതാവ് ഭിന്നശേഷിക്കാരനോട് ദേഷ്യപ്പെടുന്നതും വായിൽ വടി കുത്തിയിറക്കാൻ ശ്രമിക്കുന്നതും വീഡിയോയിൽ കാണാം. തുടർന്ന് വടി ഉപയോഗിച്ച് ഭിന്നശേഷിക്കാരനെ പിന്നോട്ട് തള്ളിക്കൊണ്ടു പോകുന്നതും വീഡിയോയിൽ വ്യക്തമാണ്. മുഹമ്മദ് മിയാൻ പിൻവാങ്ങുമ്പോഴും അഖിലേഷിന് ഭിന്നശേഷിക്കാരൻ മുദ്രാവാക്യം വിളിച്ചു.
ഭിന്നശേഷിക്കാരൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അസഭ്യം പറഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കെസെടുത്തു.
ഭിന്നശേഷിക്കാരൻ ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെയും പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും അസഭ്യം പറഞ്ഞുവെന്നാണ് പോലീസ് പറയുന്നത്. സംഭവത്തിൽ പോലീസ് കെസെടുത്തു.