ആപ്പ്ജില്ല

സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി

യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു

TNN 6 Jan 2017, 5:08 pm
ബെംഗലൂരുവിൽനിന്ന് ഡൽഹിക്കുപോയ സ്‌പൈസ് ജെറ്റ് വിമാനം സാങ്കേതിക തകരാറിനെ തുടർന്ന് അടിയന്തരമായി നിലത്തിറക്കി. ഇന്നു രാവിലെ ഡൽഹി വിമാനത്താവളത്തിലാണ് വിമാനമിറക്കിയത്. വിമാനത്തിന്‍റെ ഹൈഡ്രോളിക് സംവിധാനത്തിന്‍റെ തകരാറുമൂലം ഹൈഡ്രോളിക് ഇന്ധനം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായതിനാലാണു വിമാനം നിലത്തിറക്കിയതെന്ന് അധികൃതര്‍ അറിയിച്ചു.
Samayam Malayalam spice jet flight crash landed
സ്‌പൈസ് ജെറ്റ് വിമാനം അടിയന്തരമായി നിലത്തിറക്കി


പൈലറ്റുമാർ എയർ ട്രാഫിക് വിഭാഗത്തിൽ വിവരമറിയിച്ചിരുന്നതിനാൽ എല്ലാ തയാറെടുപ്പുകളും നടത്തിയിരുന്നു. യാത്രക്കാർക്ക് ആർക്കും പരുക്കില്ലെന്നും എല്ലാവരും സുരക്ഷിതരാണെന്നും അധികൃതര്‍ അറിയിച്ചു.

Spice Jet flight crash landed

Due to engine failure spice jet flight crash landed in Delhi airport.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്