ആപ്പ്ജില്ല

ഹജ്ജ് സബ്‌സിഡി: തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത

സുപ്രീം കോടതി തന്നെ സബ്‌സിഡി നിർത്തലാക്കാൻ ഉത്തരവിട്ടിരുന്നെന്ന് ഗുലാം നബി ആസാദ് പറഞ്ഞു

TNN 17 Jan 2018, 9:03 am
തിരുവനന്തപുരം: ഹജ്ജ് സബ്‌സിഡി നിർത്തലാക്കാനുള്ള കേന്ദ്ര തീരുമാനത്തിൽ കോൺഗ്രസിനുള്ളിൽ ഭിന്നത. കേന്ദ്ര തീരുമാനത്തോട് കോൺഗ്രസ് ദേശീയ നേതൃത്വം യോജിച്ചപ്പോൾ കേരള ഘടകം അതിനെ എതിർത്തു. കേന്ദ്ര നടപടിയെ സ്വാഗതം ചെയ്ത് കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് രംഗത്ത് വന്നു. നാല് വർഷം മുൻപ് സുപ്രീം കോടതി തന്നെ സബ്‌സിഡി നിർത്തലാക്കാൻ ഉത്തരവിട്ടിരുന്നെന്ന് ഗുലാം നബി ആസാദ് പറഞ്ഞു.
Samayam Malayalam split in congress regarding haj subsidy cut down
ഹജ്ജ് സബ്‌സിഡി: തീരുമാനത്തെ ചൊല്ലി കോൺഗ്രസിൽ ഭിന്നത


എന്നാൽ നടപടി ശരിയല്ലെന്ന് വാദിച്ച് കെപിസിസി അധ്യക്ഷൻ എം.എം.ഹസനും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും രംഗത്തെത്തി. ഈ തീരുമാനം ദുരുദ്ദേശപരമാണെന്ന് ചെന്നിത്തല തുറന്നടിച്ചു. സുപ്രീം കോടതി ഉത്തരവനുസരിച്ച് ഘട്ടം ഘട്ടമായി ഇത് നിർത്തലാക്കാൻ 2022 വരെ സമയമുണ്ടായിരുന്നു. ഹജ്ജ് സബ്‌സിഡി നിർത്താക്കളാക്കിയതല്ലാതെ വിമാനക്കമ്പനികളുടെ കൊള്ള നിർത്തലാക്കാൻ കേന്ദ്രം ഒന്നും ചെയ്തിട്ടില്ലെന്ന് ചെന്നിത്തല ആരോപിച്ചു. ന്യൂനപക്ഷങ്ങളോടുള്ള ശത്രുതാ മനോഭാവമാണ് ഈ നടപടിയിലൂടെ വ്യക്തമാകുന്നതെന്ന് എം.എം.ഹസൻ പ്രതികരിച്ചു. ഏറ്റവും നിർഭാഗ്യകരമായ തീരുമാനമാണിതെന്ന് ഉമ്മൻ ചാണ്ടി പ്രതികരിച്ചു.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്