ആപ്പ്ജില്ല

ലൈംഗിക ബന്ധത്തിന് വഴങ്ങാത്ത സ്ത്രീയോട് ഭീഷണി: പൂജാരി അറസ്‍റ്റില്‍

ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണി

TNN 23 Jun 2017, 4:02 pm
പൂനെ: ലൈംഗിക ബന്ധത്തിന് സമ്മതിച്ചില്ലെങ്കില്‍ സ്ത്രീയുടെ മേല്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയ പൂജാരിയെ പോലീസ് അറസ്‍റ്റ് ചെയ്‍തു. പൂനെയിലെ പേഠ് മേഖലയിലുള്ള ഒരു ക്ഷേത്രത്തിലെ പൂജാരിയായ 28കാരന്‍ ആണ് ബുധനാഴ്‍ച പോലീസിന്‍റെ പിടിയിലായത്.
Samayam Malayalam spurned priest threatens woman with acid attack
ലൈംഗിക ബന്ധത്തിന് വഴങ്ങാത്ത സ്ത്രീയോട് ഭീഷണി: പൂജാരി അറസ്‍റ്റില്‍


അടുത്തടുത്ത വീടുകളില്‍ താമസിക്കുന്ന പൂജാരിയും സ്ത്രീയും കഴിഞ്ഞ ഫെബ്രുവരി മുതലാണ് പരിചയത്തിലായത്. പലരീതിയില്‍ സ്ത്രീയുമായി അടുക്കാന്‍ ശ്രമിച്ച ഇയാള്‍ ഒടുവില്‍ തന്‍റെ ഉദ്ദേശം വെളിപ്പെടുത്തുകയായിരുന്നു. തനിക്ക് വഴങ്ങണമെന്നാവശ്യപ്പെട്ട് ഇയാള്‍ സ്ത്രീയെ പിന്തുടരുകയും പലതവണ വീട്ടില്‍ അതിക്രമിച്ച് കയറുകയും ചെയ്‍തിട്ടുണ്ട്.

സ്ത്രീ വഴങ്ങാതെയായപ്പോള്‍ പൂജാരി ഭീഷണിപ്പെടുത്താന്‍ തുടങ്ങി. ബുധനാഴ്‍ച വീട്ടിലെത്തിയ ഇയാള്‍ ആസിഡ് ഒഴിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് പോലീസില്‍ പരാതി നല്‍കാന്‍ യുവതി തീരുമാനിച്ചത്. പരാതി ലഭിച്ച പോലീസ് ഇയാളെ അറസ്റ്റ് ചെയ്യുകയായിരുന്നു.

ലൈംഗികാതിക്രമം, അക്രമിക്കാന്‍ ഉദ്ദേശിച്ചുകൊണ്ട് വീട്ടില്‍ അതിക്രമിച്ചുകയറല്‍ തുടങ്ങിയ വകുപ്പുകള്‍ ചേര്‍ത്ത് പൂജാരിക്കെതിരെ കേസ് എടുത്തിട്ടുണ്ട്.

Spurned priest threatens woman with acid attack

Police on Wednesday arrested a 28-year-old priest for propositioning a woman, and threatening to throw acid on her face when she did not agree.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്