ആപ്പ്ജില്ല

ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം ബഹിഷ്കരിച്ച് ജനങ്ങൾ

ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി

TNN 11 Mar 2018, 5:03 pm
ശ്രീനഗര്‍: ജീവനകലാ ആചാര്യന്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പരിപാടിയില്‍ നിന്ന് ജനങ്ങള്‍ ഇറങ്ങിപ്പോയി. ഇതേ തുടര്‍ന്ന് കശ്മീരില്‍ ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം തടസപ്പെട്ടു. രവിശങ്കര്‍ കശ്മീരില്‍ സംഘടിപ്പിച്ച പരിപാടിയില്‍ നിന്നാണ് ജനങ്ങള്‍ പ്രതിഷേധിച്ച്‌ ഇറങ്ങിപ്പോയത്.
Samayam Malayalam sri sri ravi shankars seminar in srinagar ends in public indignation
ശ്രീ ശ്രീ രവിശങ്കറിന്റെ പ്രസംഗം ബഹിഷ്കരിച്ച് ജനങ്ങൾ


തങ്ങളെ കബളിപ്പിച്ചാണ് പരിപാടിക്ക് കൊണ്ടുവന്നതെന്ന് ജനങ്ങള്‍ ആരോപിച്ചു. കശ്മീരില്‍ പൈഗാം ഇ മൊഹബത്ത് എന്ന് പേരിലായിരുന്നു രവിശങ്കര്‍ പരിപാടി സംഘടിപ്പിച്ചത്. കശ്മീര്‍ പ്രശ്നത്തില്‍ കെടുതികള്‍ അനുഭവിക്കുന്ന ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ടുള്ള പരിപാടിയായിരുന്നു സംഘടിപ്പിച്ചത്.

പരിപാടിയില്‍ പങ്കെടുത്താല്‍ ജോലി നല്‍കുമെന്നും ട്രെയിനിംഗ് ക്ലാസുകള്‍ നല്‍കുമെന്നും യുവാക്കള്‍ക്ക് വാഗ്ദാനവും നല്‍കിയിരുന്നു. എന്നാല്‍, മണിക്കൂറുകള്‍ കഴിഞ്ഞിട്ടും ഭക്ഷണമോ വെള്ളമോ പോലും ജനങ്ങള്‍ക്ക് നല്‍കിയില്ല. മാത്രമല്ല, പാകിസ്താനിലെ നയതന്ത്ര ഉദ്യോഗസ്ഥര്‍ പങ്കെടുക്കും എന്ന് ജനങ്ങള്‍ക്ക് വാക്ക് നല്‍കിയായിരുന്നു. എന്നാൽ ആരും പങ്കെടുത്തില്ല.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്