ആപ്പ്ജില്ല

എസ്ബിഐ പ്രൊബേഷണറി ഓഫീസ‍ര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു

മൂന്നു ഘട്ടങ്ങളായാണ് പ്രൊബേഷണറി ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നത്.

Samayam Malayalam 17 Jul 2018, 12:59 pm
ഡൽഹി: ഭാരതീയ സ്റ്റേറ്റ് ബാങ്ക് പ്രൊബേേഷണറി ഓഫീസര്‍ (പിഓ) പ്രാഥമിക പരീക്ഷാഫലം പ്രഖ്യാപിച്ചു. എസ്ബിഐയുടെ ഔദ്യോഗിക വെബ്‍‍സൈറ്റിലാണ് ഫലം ലഭ്യമാകുക. ഔദ്യോഗിക വെബ്സൈറ്റായ sbi.co.in വഴിയും bank.sbi.careers എന്നീ വെബ്സൈറ്റ് വഴിയും പ്രാഥമിക പരീക്ഷയുടെ ഫലമറിയാം.
Samayam Malayalam എസ്ബിഐ പ്രൊബേഷണറി ഓഫീസ‍ര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു
എസ്ബിഐ പ്രൊബേഷണറി ഓഫീസ‍ര്‍ പരീക്ഷാഫലം പ്രഖ്യാപിച്ചു


രജിസ്ട്രേഷൻ ഐഡിയും പാസ്‍‍വേഡും ഉപയോഗിച്ച് ലോഗിൻ ചെയ്യുകയാണ് വേണ്ടത്. ജൂലൈ 1, 7, 8 തീയതികളിലായി നടത്തിയ എസ്ബിഐ പ്രിലിമിനറി പരീക്ഷയുടെ ഫലമാണ് പ്രഖ്യാപിച്ചത്. മൂന്നു ഘട്ടങ്ങളായാണ് പ്രൊബേഷണറി ഓഫീസര്‍മാരെ തെരഞ്ഞെടുക്കുന്നത്.

എസ്ബിഐ പിഓ പ്രധാനപരീക്ഷ ഓഗസ്റ്റ് നാലിനാണ് നടക്കുക. ഇതിന്‍റെ ഫലം ഓഗസ്റ്റ് 20നാണ് പുറത്തുവരിക. തുടര്‍ന്ന് ഗ്രൂപ്പ് എക്സര്‍സൈസും അഭിമുഖവും നടക്കും.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്