ആപ്പ്ജില്ല

വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് പറയാനാവില്ല; അമിത ആത്മവിശ്വാസം വേണ്ട: പ്രധാനമന്ത്രി

കൊവിഡ് വാക്‌സിന്‍ വിതരണം സുതാര്യമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്‌സിന്‍ ആദ്യമെത്തുന്നത് പറയാനാവില്ല- പ്രധാനമന്ത്രി

Samayam Malayalam 24 Nov 2020, 4:43 pm
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ എപ്പോള്‍ ലഭിക്കുമെന്ന് ഇപ്പോള്‍ പറയാനാവില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇക്കാര്യത്തില്‍ അമിത ആത്മവിശ്വാസം വേണ്ടെന്ന് അദ്ദേഹം പറഞ്ഞു. കൊവിഡ് രൂക്ഷമായിരിക്കുന്ന വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായി നടത്തിയ ചര്‍ച്ചയിലാണ് പ്രധാനമന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Samayam Malayalam PM Modi (2)
പ്രധാനമന്ത്രി നരേന്ദ്ര മോദി (Photo: ANI)


Also Read: നിവാര്‍ കരതൊടാന്‍ മണിക്കൂറുകള്‍ മാത്രം; ആശങ്കയില്‍ തമിഴ്‌നാട്, 120 കിമീ വേഗതയില്‍ കാറ്റ് വീശാന്‍ സാധ്യത

കൊവിഡ് വ്യാപനം രൂക്ഷമായിരിക്കുന്ന ഡല്‍ഹി, കേരളം, മഹാരാഷ്ട്ര തുടങ്ങിയ എട്ടു സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുമായാണ് പ്രധാനമന്ത്രി വീഡിയോ കോണ്‍ഫറന്‍സിലൂടെ ചര്‍ച്ച നടത്തിയത്. 'എല്ലാം ശാസ്ത്രജ്ഞന്മാരുടെ കൈകളിലാണ്. രാജ്യത്തെ ആശുപത്രികള്‍ കൂടുതല്‍ മെച്ചപ്പെട്ടതാക്കി മാറ്റും. ഇതിനായി പിഎം കെയര്‍ ഫണ്ട് ഉപയോഗിക്കും'.


'സംസ്ഥാനങ്ങള്‍ കൂടുതല്‍ ജാഗ്രത പാലിക്കണം. രാജ്യത്തെ കൊവിഡ് മരണനിരക്ക് ഒരു ശതമാനത്തില്‍ താഴെയാകണം. കൊവിഡ് വാക്‌സിന്‍ വിതരണം സുതാര്യമായിരിക്കും. എല്ലാ ലോകരാജ്യങ്ങളുമായും ബന്ധപ്പെട്ടു കൊണ്ടിരിക്കുകയാണ്. ഏത് രാജ്യത്തിന്റെ വാക്‌സിന്‍ ആദ്യമെത്തുന്നത് പറയാനാവില്ല', പ്രധാനമന്ത്രി പറഞ്ഞു.

Also Read: live: ബാർ കോഴക്കേസിൽ ചെന്നിത്തല കുരുക്കിൽ

കൊവിഡ് വാക്‌സിനെ രാഷ്ട്രീയവത്കരിക്കരുതെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം കൊവിഡിനെ മികച്ച രീതിയിലാണ് പ്രതിരോധിക്കുന്നതെന്ന് മോദി കൂട്ടിച്ചേര്‍ത്തു. കേരളം, ഡല്‍ഹി, മഹാരാഷ്ട്ര, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ അതീവജാഗ്രത പുലര്‍ത്തണമെന്നും നിരീക്ഷണം ശക്തമാക്കണമെന്നും കേന്ദ്ര ആരോഗ്യ സെക്രട്ടറി രാജേഷ് ഭൂഷണ്‍ പറഞ്ഞു.

കൊവിഡ് പരിശോധന കൂട്ടണമെന്ന് സംസ്ഥാനങ്ങളോട് നരേന്ദ്രമോദി ആവശ്യപ്പെട്ടു. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് അഞ്ച് ശതമാനത്തിലും മരണ നിരക്ക് ഒരു ശതമാനത്തിലും താഴെ നിര്‍ത്താന്‍ ശ്രമിക്കണം. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യ കൊവിഡ് രോഗമുക്തിയിലും മരണനിരക്കിലും ഏറെ ഭേദപ്പെട്ട അവസ്ഥയിലാണ്. ഇത് കൂട്ടായ പരിശ്രമത്തിന്റെ ഫലമാണ്, പ്രധാനമന്ത്രി വ്യക്തമാക്കി.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്