ആപ്പ്ജില്ല

വെടിവെപ്പിൽ പ്രതിഷേധിച്ച് തമിഴ്‌നാട്ടില്‍ ഇന്ന് ബന്ദ്

പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് ഡിഎംകെയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് തമിഴ്നാട്ടിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു.

Samayam Malayalam 25 May 2018, 8:10 am
തൂത്തുക്കുടി: പൊലീസ് വെടിവെപ്പിൽ പ്രതിഷേധിച്ച് ഡിഎംകെയും പ്രതിപക്ഷ പാർട്ടികളും ചേർന്ന് തമിഴ്നാട്ടിൽ ഇന്ന് ബന്ദിന് ആഹ്വാനം ചെയ്തു. രാവിലെ ആറു മുതൽ വൈകുന്നേരം ആറു വരെയാണ് ബന്ദ്. കോൺഗ്രസ്, മറുമലർച്ചി ദ്രാവിഡ മുന്നേറ്റ കഴകം, സിപിഐ, സിപിഎം, മുസ്ലിംലീഗ് പാർട്ടികൾ ബന്ദിന് പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
Samayam Malayalam 64306139


തൂത്തുക്കുടി വെടിവെപ്പ് സിറ്റിങ് ജഡ്ജി അന്വേഷിക്കുക, മുഖ്യമന്ത്രിയും ഡിജിപിയും രാജിവെയ്ക്കുക എന്നീ ആവശ്യങ്ങൾ ഉന്നയിച്ചാണ് ബന്ദ്. റോഡ്, റെയിൽ മാർഗങ്ങൾ ഉപരോധിക്കാനുള്ള സാധ്യതയുണ്ട്. സംഘർഷത്തിന്‍റെ പശ്ചാത്തലത്തിൽ ചെന്നൈയിൽ സുരക്ഷ ശക്തമാക്കി. സർക്കാർ ബസുകൾ സർവീസ് നടത്തുന്നതായിരിക്കും.

കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി നടന്ന വെടിവെപ്പിൽ പതിമൂന്ന് പേരാണ് കൊല്ലപ്പെട്ടത്. ചെമ്പു ശുദ്ധീകരണ ശാലയ്‌ക്കെതിരെ നടക്കുന്ന സമരവുമായി ബന്ധപ്പെട്ടാണ് വെടിവെപ്പുണ്ടായത്.

ആര്‍ട്ടിക്കിള്‍ ഷോ

Malayalam News App: ഏറ്റവും പുതിയ മലയാളം വാര്‍ത്തകള്‍ അറിയാന്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്യുക
ഏറ്റവും പുതിയ വാർത്തകൾ അതിവേഗം അറിയാൻ Samayam Malayalam ഫേസ്ബുക്ക്പേജ് ലൈക്ക് ചെയ്യൂ
ട്രെൻഡിങ്