ആപ്പ്ജില്ല

തൂത്തുക്കുടി: വെടിയേറ്റ യുവാവിനോട് അഭിനയം നിര്‍ത്തണമെന്ന് പോലീസ്

സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തിനിടയില്‍ നിന്നാണ് മനുഷ്യത്വരഹിതമായ ഈ കാഴ്ച്ച ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലെത്തിച്ചത്. ദൃശ്യങ്ങളിലുള്ള യുവാവ് പിന്നീട് മരിച്ചു.

Samayam Malayalam 24 May 2018, 1:49 pm
തൂത്തുക്കുടി: വെടിയേറ്റ് പ്രാണവേദനയില്‍ പിടയുന്ന യുവാവിനോട് അധികം അഭിനയിക്കരുതെന്ന് പോലീസിന്റെ ശാസന. തൂത്തുക്കുടിയില്‍ സ്‌റ്റെര്‍ലൈറ്റ് പ്ലാന്റിനെതിരായ പ്രതിഷേധത്തിനിടയില്‍ നിന്നാണ് മനുഷ്യത്വരഹിതമായ ഈ കാഴ്ച്ച ആരോ പകര്‍ത്തി സാമൂഹികമാധ്യമങ്ങളിലെത്തിച്ചത്. ദൃശ്യങ്ങളിലുള്ള യുവാവ് പിന്നീട് മരിച്ചു.
Samayam Malayalam tuticorin-police_625x300_1527139886612


ജനക്കൂട്ടത്തിന് നേരെയുള്ള പോലീസ് വെടിവെപ്പിലാണ് കാളിയപ്പന്‍ എന്ന 22കാരന് അതിദാരുണമായി പരിക്കേറ്റത്. വെടിയേറ്റ് നിലത്ത് വീണ് വേദനയില്‍ പിടഞ്ഞ കാളിയപ്പനെ പോലീസുകാര്‍ വീണ്ടും അതിക്രൂരമായി മര്‍ദ്ദിക്കുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. ലാത്തികൊണ്ട് കുത്തിയശേഷമാണ് പോലീസുകാരിലൊരാള്‍ കാളിയപ്പനോട് അധികം അഭിനയിക്കരുതെന്ന് ആക്രോശിക്കുന്നത്.

എഴുന്നേറ്റ് പോകാന്‍ പറഞ്ഞാണ് പോലീസുകാര്‍ കാളിയപ്പനെ മര്‍ദ്ദിച്ചത്. ഇയാളുടെ കാലില്‍ പിടിച്ചു വലിക്കുന്നതും ദൃശ്യങ്ങളിലുണ്ട്. പിന്നീട് ആശുപത്രിയിലേക്കെത്തിക്കുമ്പോഴേക്കും കാളിയപ്പന്‍ മരിച്ചിരുന്നതായാണ് റിപ്പോര്‍ട്ടുകള്‍.

ആര്‍ട്ടിക്കിള്‍ ഷോ

ട്രെൻഡിങ്